നീറ്റ് പ്രായപരിധി ഉയര്‍ത്തണമെന്ന ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയില്‍ ഇളവു വരുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. നീറ്റ് 2018 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി ജനറല്‍ വിഭാഗത്തിനുള്ള പ്രായപരിധി 25ല്‍ നിന്നും ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി തള്ളിയത്.
നീറ്റ് പ്രവേശന പരീക്ഷാ നടപടികള്‍ ഈ മാസം ഒമ്പതുമുതല്‍ ആരംഭിച്ചിട്ടുണ്ട്. 2017ല്‍ നിന്നു ചെറിയ മാറ്റങ്ങളോടെയാണ് 2018ലേക്കുള്ള നീറ്റ് പ്രവേശന പരീക്ഷയ്ക്ക് സിബിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. അതേസമയം, മെഡിക്കല്‍ ബിരുദം നേടുന്നതിനായി വിദേശരാജ്യങ്ങളില്‍ പോവുന്നവര്‍ക്കും ഈ വര്‍ഷം മെയ് മുതല്‍ നീറ്റ് നിര്‍ബന്ധമാക്കി.
റഷ്യ, ചൈന ഉക്രെയ്ന്‍ എന്നീ രാജ്യങ്ങളടക്കം എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന പ്രവാസികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നീറ്റ് പാസായിരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it