kozhikode local

നീറ്റ് പരീക്ഷ സ്ത്രീ വിരുദ്ധത രാജ്യത്തിന് അപമാനമാണെന്ന് എംജിഎം



കോഴിക്കോട്: നീറ്റ് പരീക്ഷയോടനുബന്ധിച്ച് പെണ്‍കുട്ടികളെ അടിവസ്ത്രവും ശിരോവസ്ത്രവും അഴിപ്പിച്ച് അപമാനിച്ച നടപടി രാജ്യത്തിന് അപമാനകരമാണെന്ന് മുജാഹിദ് ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് (എംജിഎം) പ്രസിഡന്റ് സുഹ്്‌റ മമ്പാടും സെക്രട്ടറി ശമീമ ഇസ്വലാഹിയ്യയും പറഞ്ഞു. പരീക്ഷക്ക് അനിവാര്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് പകരം പ്രാകൃതവും സംസ്‌കാരശൂന്യമായ വസ്ത്രാക്ഷേപം പരീക്ഷ നടത്തിപ്പ് ചുമതലയുള്ളവരുടെ രോഗാതുരമായ മനസിനെയാണ് വെളിപ്പെടുത്തുന്നത്. നിക്യഷ്ടമായ ചെയ്തികള്‍ക്കെതിരെ കേന്ദ്ര ഭരണകൂടം നടപടി സ്വീകരിക്കണം. വിശ്വാസത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഗമായി സ്വീകരിക്കുന്ന ശിരോവസ്ത്രത്തോട് വെറുപ്പ് വച്ചുപുലര്‍ത്തുന്ന ഉദ്യോഗസ്ഥ സമീപനം അംഗീകരിക്കാനാവില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ പിഴവ് ഈ വര്‍ഷവും ആവര്‍ത്തിച്ചത് അധികൃതരുടെ ഒത്താശയോടെയും അറിവോടെയുമാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന പൗരാവകാശങ്ങള്‍ പരസ്യമായി ഹനിക്കപ്പെടുമ്പോള്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തത് കൊണ്ട് മാത്രം മതിയാവില്ല. മൗലികാവകാശ ലംഘനം വരും ദിനങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it