നീറ്റ് പരീക്ഷ; ബിഹാര്‍ സ്വദേശിനിക്ക് ഒന്നാംറാങ്ക്‌

ന്യൂഡല്‍ഹി: സിബിഎസ്ഇ നീറ്റ് 2018ന്റെ ഫലം  പ്രഖ്യാപിച്ചു. 99.9 ശതമാനം മാര്‍ക്കോടെ ബിഹാറില്‍ നിന്നുള്ള കല്‍പനാ കുമാരി ഒന്നാംറാങ്ക് നേടി. 720ല്‍ 691 മാര്‍ക്കാണ് കല്‍പന കരസ്ഥമാക്കിയത്.
690 മാര്‍ക്കുമായി റോഷന്‍ പുരോഹിത്(തെലങ്കാന), ഹിമാന്‍ഷു ശര്‍മ(ഡല്‍ഹി) എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടു. ഡല്‍ഹിയില്‍ നിന്നുള്ള അറോഷ് ദാമിയ, രാജസ്ഥാനില്‍ നിന്നുള്ള പ്രിന്‍സ് ചൗധരി എന്നിവര്‍ക്കാണ് മുന്നാം റാങ്ക്, 686 മാര്‍ക്ക്. 13.34 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.  6,34,897 പേര്‍  50 ശതമാനത്തിലധികം മാര്‍ക്കോടെ യോഗ്യത നേടി.
Next Story

RELATED STORIES

Share it