നീറ്റ് പരിശോധന: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്‌ക്കെത്തുന്നവരെ വസ്ത്രം കീറിയും മറ്റും അപമാനിക്കുന്നത് ഒഴിവാക്കണമെന്നും പരീക്ഷാര്‍ഥികളെ പരിശോധിക്കുന്നതിന് മാന്യമായ മറ്റു വഴികള്‍ കണ്ടെത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. പരീക്ഷാര്‍ഥികള്‍ കഴിഞ്ഞദിവസം നേരിട്ട മാനസിക പീഡനവും അസൗകര്യങ്ങളും സംബന്ധിച്ച റിപോര്‍ട്ടുകള്‍ പരിഗണിച്ച് സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ അധികൃതര്‍ക്ക് നോട്ടീസയച്ചു.
സിബിഎസ്ഇ ചെയര്‍പേഴ്‌സണ്‍, തമിഴ്‌നാട് സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ആറാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് വിശദമായ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പരീക്ഷാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലെ സെന്ററുകളില്‍ എത്തിപ്പെടുന്നതിന് നേരിട്ട പ്രയാസങ്ങള്‍ കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു.
Next Story

RELATED STORIES

Share it