നീറ്റ് ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഉടന്‍ ഒപ്പുവയ്ക്കും

ന്യൂഡല്‍ഹി: മെഡിക്കല്‍-ഡെന്റല്‍ കോഴ്‌സുകളിലേക്ക് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതുപ്രവേശനപ്പരീക്ഷ (നീറ്റ്) അടുത്തവര്‍ഷത്തേക്കു നീട്ടിയ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉടന്‍ ഒപ്പുവച്ചേക്കും. നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്നു ചൈനയിലേക്കു പോവും. അതിനു മുമ്പായി ഒപ്പുവച്ചേക്കുമെന്നാണു സൂചന. ഓര്‍ഡിനന്‍സ് സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ രാഷ്ട്രപതിയെ കണ്ട് വിശദീകരണം നല്‍കിയിരുന്നു. കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടു. ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അനുമതി നല്‍കുമെന്നാണു പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം നീറ്റ് അടുത്ത വര്‍ഷം മുതല്‍ മതിയാവും. ഓര്‍ഡിനന്‍സ് നിയമമാവുന്നതോടെ കേരളം കഴിഞ്ഞ മാസം നടത്തിയ പരീക്ഷയ്ക്കും സാധുത ലഭിക്കും.
Next Story

RELATED STORIES

Share it