Flash News

നീറ്റ് ഈ വര്‍ഷമില്ല; ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കേന്ദ്രം

നീറ്റ് ഈ വര്‍ഷമില്ല; ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കേന്ദ്രം
X
stethoscope-book-finalന്യൂഡല്‍ഹി: നീറ്റില്‍ സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി മന്ത്രിസഭ അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പരീക്ഷയ്ക്ക്  അംഗീകാരം ലഭിക്കും.മെഡിക്കല്‍ പ്രവേശനത്തിനായി പ്രത്യേകം പരീക്ഷകള്‍ നടത്തേണ്ടതില്ലെന്നും കേന്ദ്രതലത്തില്‍ ഏകീകൃത നീറ്റ് പരീക്ഷ നടത്തിയാല്‍ മതിയെന്നുമായിരുന്നു കോടതി ഉത്തരവ്. ഇതിനകം നടത്തിയ പരീക്ഷകള്‍ അസാധുവാകുമെന്നും ഉത്തരവിലുണ്ടായിരുന്നു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വാശ്രയ കോളേജുകള്‍ നടത്താനിരുന്ന പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പരീക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചത്. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ നീറ്റ് നിര്‍ബന്ധമാക്കും. എന്നാല്‍ നീറ്റ് പരീക്ഷയില്‍ സുപ്രീം കോടതി വിധിക്ക് എതിരായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ പറഞ്ഞു. വെള്ളിയാഴ്ച പ്രധാനമന്ത്രിയ്ക്ക്  അയച്ച കത്തിാലാണ് കെജരിവാള്‍ ഇക്കാര്യം പറഞ്ഞത്.

Next Story

RELATED STORIES

Share it