Flash News

നീറ്റില്‍ നിന്ന് കേരളത്തിന് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

നീറ്റില്‍ നിന്ന് കേരളത്തിന് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി
X
SUPREME_COURT

[related] മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശനപ്പരീക്ഷയായ നീറ്റില്‍ നിന്ന് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ഈ വര്‍ഷം തന്നെ നീറ്റ് പരീക്ഷ നടത്താനുള്ള സുപ്രീംകോടതി ഉത്തരവ് വരുന്നതിനു മുന്‍പു തന്നെ പ്രവേശനപ്പരീക്ഷ നടത്തിയിരുന്നുവെന്നും ഇളവ് വേണമെന്നുമാവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.

പ്രവേശനത്തിനായി പ്രത്യേകസംസ്ഥാനനിയമം നിലവിലുണ്ടെന്നും അത് മറികടന്ന് നീറ്റ് അടിച്ചേല്‍പ്പിയ്ക്കരുതെന്നുമാവശ്യപ്പെട്ടാണ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തമായി പ്രവേശന നിയമമുള്ളതും നേരത്തെ പരീക്ഷ നടത്തിയതുമായ സംസ്ഥാനങ്ങളെ നീറ്റില്‍ നിന്നൊഴിവാക്കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it