നീറ്റിന് ആധാര്‍ നിര്‍ബന്ധമാക്കരുത്: സുപ്രിംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോളജുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രിംകോടതി സിബിഎസ്ഇയോട് ആവശ്യപ്പെട്ടു. നീറ്റ് അടക്കമുള്ള പൊതുപരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനോ എഴുതുന്നതിനോ കൂടാതെ രാജ്യത്തെ മറ്റു ദേശീയതലത്തിലുള്ള പരീക്ഷകള്‍ക്കോ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി.
ഇക്കാര്യം സിബിഎസ്ഇ അവരുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണമെന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്  സുപ്രധാനമായ ഉത്തരവില്‍ വ്യക്തമാക്കി. ആധാറിനു പകരമായി വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവ ഉപയോഗിക്കാമെന്നും കോടതി അറിയിച്ചു.
വിഷയത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഒരുതരത്തിലുള്ള നിര്‍ദേശവും  സിബിഎസ്ഇക്ക് നല്‍കിയിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it