kannur local

നീര്‍വേലി-ഏളക്കുഴി റോഡ് നവീകരണം പാതിവഴിയില്‍ നിലച്ചു

ഉരുവച്ചാല്‍: നീര്‍വേലി-ഏളക്കുഴി റോഡ് നവീകരണം പാതിവഴിയില്‍ നിലച്ചു. മാങ്ങാട്ടിടം പഞ്ചായത്തിലും മട്ടന്നൂര്‍ നഗരസഭയിലും ഉള്‍പ്പെടുന്ന നീര്‍വേലി ഏളക്കുഴി-കുടക് ഇതര സംസ്ഥാന പാതയായ നീര്‍വേലി ടൗണിന് സമീപത്തു നിന്ന് കടന്നുപോവുന്ന ഏളക്കുഴി റോഡിലാണ് ഒരു കിലോ മീറ്ററോളം ദൂരം വരുന്ന റോഡിനോടാണ് മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതര്‍ അവഗണന കാണിക്കുന്നത്. ഏളക്കുഴിനോട് വരെയുള്ള 200 മീറ്റര്‍ റോഡാണ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുരിതമായത്.
നാട്ടുകാര്‍ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി 100 മീറ്ററോളം ദൂരം മാത്രം ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കിയെങ്കിലും ബാക്കിവരുന്ന ഭാഗം ടാര്‍ ചെയ്യാതെ ഒഴിവാക്കി വച്ചിരിക്കയാണ്. നാട്ടുകാരോട് മങ്ങാട്ടിടം പഞ്ചായത്ത് അധികൃതര്‍ കാണിക്കുന്ന അവഗണനയാണ് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കുന്നത്. അതേസമയം മട്ടന്നൂര്‍ നഗരസഭയില്‍പ്പെടുന്ന ഭാഗം മുമ്പേ താര്‍ ചെയ്ത് ഗാതഗത യോഗ്യമാക്കിയിരുന്നു. നീര്‍വേലിയില്‍ നിന്നാരംഭിക്കുന്ന റോഡില്‍ നിന്നാണ് 100 മീറ്റര്‍ ടാറിങ് നടത്തിയത്.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ നീര്‍വേലി ഭാഗത്ത് നിന്നു കയറി മണക്കായി വഴി വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള വഴിയാണ് ഏളക്കുഴി റോഡ്. ടി സി റോഡില്‍ ഗതാഗത തടസ്സം നേരിടുമ്പോള്‍ ബൈപാസ് റോഡായും ഏളക്കുഴി റോഡ് ഉപയോഗപ്പെടുത്താം.
റോഡിന്റെ തകര്‍ച്ച കാരണം വാഹനങ്ങള്‍ ഏളക്കുഴി ഭാഗത്തേക്ക് സര്‍വീസ് നടത്താന്‍ മടി കാണിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ദുരിതമായിതീരുകയാണ്. മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പലതവണ നാട്ടുകാര്‍ അറിയിച്ചെങ്കിലും ചെവികൊണ്ട മട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവശേഷിക്കുന്ന ഭാഗം കൂടി ടാര്‍ ചെയ്യാനുള്ള നടപടി ഉണ്ടായില്ലെങ്കില്‍ റോഡിലൂടെയുള്ള യാത്ര തീര്‍ത്തും ദുഷ്‌കരമാവും. റോഡ് പണി ഉടനെ പൂര്‍ത്താക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it