kannur local

നീര്‍വേലിയില്‍ വീടിന്റെ ടെറസില്‍നിന്ന് വാളുകള്‍ കണ്ടെടുത്തു

കൂത്തുപറമ്പ്: നീര്‍വേലിയില്‍ വീട്ടുടെറസില്‍നിന്ന് മൂന്നു വാളുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ അസ്‌കറിനെ കൂത്തുപറമ്പ് പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
എസ്‌ഐ കെ വി നിഷിത്തും സംഘവും നടത്തിയ പരിശോധനയിലാണ് ആയുധം കണ്ടെടുത്തത്. അതേസമയം, സംഭവത്തില്‍ ദുരൂഹതയുള്ളതായി എസ്ഡിപിഐ മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
കുറച്ചുദിവസമായി പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്.
ആയുധം കണ്ടെടുത്ത ദിവസവും ഇയാളെ പരിസരത്തു കണ്ടിട്ടുണ്ട്. പോലിസ് വീട്ടുകാരോട് പറയാതെ നേരെ പിറകിലേക്ക് പോവുകയും ആയുധം എടുത്തുകൊണ്ടുവരികയും കിടന്നുറങ്ങുകയായിരുന്ന അസ്‌കര്‍, സഹോദരന്‍, സഹോദരീ ഭര്‍ത്താവ് എന്നിവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പിന്നിടാണ് അസ്‌കറിനെ അറസ്റ്റ് ചെയ്തതായി അറിയിച്ചത്. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ആര്‍എസ്എസിന്റെ മെഗാ ഫോണായി പോലിസ് മാറരുതെന്നും എസ്ഡിപിഐ പ്രസ്താവിച്ചു.
Next Story

RELATED STORIES

Share it