wayanad local

നീരൊഴുക്ക് കുറഞ്ഞു; പനമരം പുഴ വറ്റിവരണ്ടു

പനമരം: നീരൊഴുക്ക് കുറഞ്ഞ് പനമരം പുഴ വറ്റിവരണ്ടു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പുഴയില്‍ ഇത്രത്തോളം വെള്ളം കുറഞ്ഞത് ഇതാദ്യമാണ്.
ബാണാസുര മലയില്‍ നിന്നു കബനി ലക്ഷ്യമാക്കി ഒഴുകുന്ന പനമരം പുഴയുടെ കൈവഴികളിലും നീരൊഴുക്ക് ഇല്ലാതായി. പനമരം പുഴയില്‍ മിക്കഭാഗങ്ങളിലും രണ്ടാള്‍ താഴ്ചയിലധികം വെള്ളമുള്ള ഭാഗങ്ങളുണ്ടായിരുന്നു.
ഇപ്പോള്‍ പലയിടത്തും പുഴയുടെ അടിത്തട്ട് കാണാം. പനമരം പാലം, കൊറ്റില്ലം, മാത്തൂര്‍വയല്‍ തടയണ എന്നിവിടങ്ങളിലൊക്കെ പുഴ കോലംകെട്ട് ഒഴുകുന്നു. മാത്തൂര്‍വയല്‍ തടയണയുടെ ഭാഗത്ത് ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് പുഴ ഗതിമാറി ഒഴുകിയിരുന്നു. ഇപ്പോഴിത് ഒരു തോടിന്റെ പരുവത്തിലായി.
വരദൂര്‍ ഭാഗത്തു കൂടി പനമരത്തെത്തി കൊറ്റില്ലത്തു വച്ച് പനമരം പുഴയോട് ചേരുന്ന ചെറുപുഴയില്‍ നീരൊഴുക്ക് തീരെയില്ല. പനമരം, കണിയാമ്പറ്റ, പൂതാടി പഞ്ചായത്തുകളിലെ പല ഭാഗത്തേക്കും കുടിവെളളം എത്തിക്കുന്നതിന് പുഴയില്‍ ജലസേചനവകുപ്പ് പമ്പ് സെറ്റ് സ്ഥാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it