നീരവ് മോദിയെ തിരിച്ചെത്തിക്കാനുള്ള ശ്രമംസിബിഐ ഇന്റര്‍പോള്‍ സഹായം തേടുന്നു?സ്

ന്യൂഡല്‍ഹി:  പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു രാജ്യം വിട്ട നീരവ് മോദി, അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്‌സി എന്നിവരെ വിട്ടുകിട്ടാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയേക്കും. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ട ഇവരെ തിരിച്ചുകൊണ്ടുവരാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ആണു സിബിഐ ഇന്റപോളിന്റെ സഹായം തേടുന്നത്.
നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്ക് പുറമെ, മോദിയുടെ ഭാര്യ അമി, സഹോദരന്‍ നിഷാല്‍ എന്നിവരാണു കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടത്. ഇവര്‍ രാജ്യം വിടുന്നതിന് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നീരവ് മോദിക്കും ചോക്‌സിക്കുമെതിരേ സിബിഐ ഈയിടെ പ്രത്യേകം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
മോദിയെയും ചോക്‌സിയെയും കണ്ടെത്തുന്നതിനായി സിബിഐ ഇന്റര്‍പോളിന്റെ സഹായത്തോടെ വിസ്താര നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇവര്‍ എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമാണ്. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ഇന്റര്‍പോളില്‍ അംഗങ്ങളായ 188 രാജ്യങ്ങളില്‍ എവിടെ ഉണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും.
Next Story

RELATED STORIES

Share it