World

നീരവ് മോദിയെ കണ്ടെത്താന്‍ സഹായിക്കുമെന്നു ബ്രിട്ടന്‍

ലണ്ടന്‍: കോടികളുടെ ബാങ്ക് വായ്പാത്തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനില്‍ അഭയം തേടിയതായി അധികൃതര്‍. മോദിയെ കണ്ടെത്താന്‍ സഹായിക്കുമെന്നും ബ്രിട്ടന്‍ അറിയിച്ചു.
നീരവ് മോദിയെയും അമ്മാവന്‍ മെഹുല്‍ ചോസ്‌കിയെയും കെണ്ടത്തുന്നതിനായി റെഡ് നോട്ടീസ് അയക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ തിങ്കളാഴ്ച ഇന്റര്‍പോളിന് കത്തയച്ചിരുന്നു. മറ്റു രാജ്യങ്ങളിലെ പിടികിട്ടാപ്പുള്ളികള്‍ക്കുള്ള സുരക്ഷിത താവളമായി ബ്രിട്ടന്‍ മാറുന്ന സ്ഥിതി ഉണ്ടാവരുതെന്ന് ഇന്ത്യ യുകെ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ബ്രിട്ടിഷ് സഹമന്ത്രി ബാരനസ് വില്യംസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ അതൃപ്തിയും ആശങ്കയും അറിയിച്ചത്. 13,000 കോടിയിലേറെ രൂപയുടെ വായ്പാത്തട്ടിപ്പു നടത്തിയാണ് നീരവ് മോദി വിദേശത്തേക്കു മുങ്ങിയത്.
Next Story

RELATED STORIES

Share it