Sports

നീരജിന് ഒളിംപിക്‌സ് മാര്‍ക്ക് നേടാനായില്ല

വാര്‍സോ: ഇന്ത്യയുടെ ജാവലിന്‍ ത്രോ സെന്‍സേഷന്‍ നീരജ് ചോപ്രയ്ക്ക് റിയോ ഒളിംപിക്‌സ് മാര്‍ക്ക് പിന്നിടാനായില്ല. പോളണ്ടിലെ വാര്‍സോയില്‍ നടന്ന മീറ്റില്‍ 79.73 മീറ്റര്‍ ദൂരമെറിഞ്ഞ നീരജ് വെള്ളി മെഡല്‍ കരസ്ഥമാക്കി.
എന്നാല്‍, ഒളിംപിക്‌സിലേക്ക് യോഗ്യത നേടാനാവശ്യമായിരുന്ന 83 മീറ്ററിലെറിയാന്‍ താരത്തിന് സാധിക്കാതെ പോവുകയായിരുന്നു. നേരത്തെ സാഫ് ഗെയിംസില്‍ എറിഞ്ഞ 82.23 മീറ്റര്‍ ദുരമാണ് നീരജിന്റെ കരിയറിലെ മികച്ച പ്രകടനം.
Next Story

RELATED STORIES

Share it