നീപ്പാള്‍: കെ പി ശര്‍മ ഓലി പ്രധാനമന്ത്രി

കാഠ്മണ്ഡു: ഗഡ്കര്‍ പ്രസാദ് ശര്‍മ ഓലി നീപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനു മുന്നോടിയായി സുശീല്‍ കൊയ്‌രാള കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പദവി രാജിവച്ചിരുന്നു. രാജ്യത്തു പുതിയ ഭരണഘടന അംഗീകരിക്കപ്പെട്ടതിനു ശേഷം ഉയര്‍ന്നുവന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും പരിഹാരം കാണുന്നതിനും കൊയ്‌രാള സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണമാണ് പാര്‍ലമെന്റില്‍ പുതിയ വോട്ടെടുപ്പ് നടത്തുന്നതിലേക്കു നയിച്ചത്.

587 അംഗ മന്ത്രിസഭയില്‍ 338 വോട്ടുകളാണ് ഒലിക്കു ലഭിച്ചത്. സി.പി.എന്‍-യു.എം.എല്‍. ചെയര്‍മാനായ ഒലിക്ക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് ആവശ്യമായ വോട്ടിനേക്കാള്‍ 39 വോട്ടുകളാണ് അധികം ലഭിച്ചത്. അതേസമയം, നീപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റായ കൊയ്‌രാളയ്ക്ക് 249 വോട്ടുകളേ നേടാനായുള്ളൂ. യു.സി.പി.എന്‍-മാവോയിസ്റ്റ്, രാഷ്ട്രീയ പ്രചാതന്ത്ര പാര്‍ട്ടി-നീപ്പാള്‍, മധേസി ജനാധികാര്‍ ഫോറം ഡെമോക്രാറ്റിക് എന്നീ പാര്‍ട്ടികളും ഏതാനും ചെറുപാര്‍ട്ടികളും ഒലിയെ പിന്തുണയ്ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it