kozhikode local

നീന്തല്‍ സാക്ഷ്യപത്രം: പ്രഹസനമാവുന്നു

കുറ്റിയാടി: സ്‌കൂള്‍ പ്രവേശനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സാക്ഷ്യപത്രം പ്രഹസനമാവുന്നു. പ്ലസ് ടു പ്രവേശനത്തിന്റെ ഭാഗമായുള്ള അപേക്ഷയ്‌ക്കൊപ്പമാണ് വിദ്യാര്‍ഥികള്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടത്. എന്‍സിസി കേഡറ്റുകള്‍ക്ക് ലഭിക്കുന്നതു പോലെ ഈ സാക്ഷ്യപത്രം നല്‍കുന്നവര്‍ക്ക് ഗ്രേഡായി 2 മാര്‍ക്ക് ലഭിക്കും. അതത് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ചുമതല.
മിക്ക പഞ്ചായത്ത് അധികൃതരും വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ വശമുണ്ടോ എന്ന പരിശോധന നടത്താതെയാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. നീന്തല്‍ പരിശോധന നടത്താന്‍ മിക്ക പഞ്ചായത്ത് അധീനതയിലും കുളങ്ങളോ മറ്റു ജലാശയങ്ങളോ ഇല്ലാത്തതാണ് ഇതിനു കാരണം.         കായക്കൊടി പഞ്ചായത്തില്‍ കനാലില്‍ ഇറക്കി വിദ്യാര്‍ഥികളുടെ നീന്തല്‍ പരിശോധന നടത്തി.
Next Story

RELATED STORIES

Share it