നീനു മാനസികരോഗത്തിന് ചികില്‍സയിലാണെന്ന് കോടതിയില്‍ വാദം

കോട്ടയം: കെവിന്‍ കൊലക്കേസ് വഴിതിരിച്ചുവിടാന്‍ കോടതിയില്‍ പ്രതിഭാഗത്തിന്റെ ശ്രമം. കെവിന്റെ വീട്ടില്‍ നിന്ന് നീനുവിനെ മാറ്റണമെന്നാവശ്യപ്പെട്ട് പിതാവ് ചാക്കോ കോടതിയെ സമീപിച്ചു. നീനുവിന് മാനസികരോഗമാണെന്നും കെവിന്റെ വീട്ടില്‍ നിന്ന് മാറ്റണമെന്നും മാനസികരോഗചികില്‍സ വേണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടു. നീനുവിന് ചികില്‍സ വേണമെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതിനായി അച്ഛന്‍ ചാക്കോ കോടതിയില്‍ അപേക്ഷ നല്‍കി.
കസ്റ്റഡി അപേക്ഷയിലെ വാദത്തിനിടെ ചികില്‍സാ കാര്യം ഉന്നയിച്ചിരുന്നെങ്കിലും അപ്രസക്തമെന്ന് ചൂണ്ടിക്കാട്ടി കോടതി അത് പരിഗണിച്ചില്ല. മറ്റൊരപേക്ഷ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ചികില്‍സയ്ക്കായി നീനുവിനെ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ചാക്കോ കോടതിയെ സമീപിച്ചത്. നീനുവിനും അമ്മ രഹ്‌നയ്ക്കും മാനസികരോഗമുണ്ട്. ചികില്‍സയ്ക്ക് തിരുവനന്തപുരത്ത് കൊണ്ടുപോയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. ചാക്കോയുടെ അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി.
അമ്മ രഹ്‌ന മാനസികരോഗത്തിന് ചികില്‍സ തേടിയെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചതെങ്കിലും ഈ പരാമര്‍ശം  മുഖ്യപ്രതിയുടെയും സാക്ഷിയുടെയും അമ്മ എന്നതിനാല്‍ പ്രധാന കേസുമായി ഇതിന് ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, കേസില്‍ പ്രധാന പ്രതിയായ ഷാനു അടക്കമുള്ള ആറുപേരെ കോടതി വീണ്ടും പോലിസ് കസ്റ്റഡിയില്‍ വിട്ടു. നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു എന്നിവരടക്കം ആദ്യ ആറ് പ്രതികളെ നാല് ദിവസത്തേക്കാണ്് വീണ്ടും പോലിസ് കസ്റ്റഡിയില്‍ വിട്ടത്.
അതിനിടെ പ്രതികളില്‍ പലര്‍ക്കും വ്യക്തമായ നിയമോപദേശം ലഭിച്ചിട്ടുണ്ടോ എന്നും സൂചന. പഠിച്ചു പറയുന്നതു പോലുള്ള പ്രതികളുടെ മൊഴിയാണു പോലിസില്‍ സംശയം ജനിപ്പിക്കുന്നത്. കെവിന്റെ സുഹൃത്ത് അനീഷിന്റെ മൊഴിയും പ്രതികളുടെ മൊഴിയും ഒത്തുപോവാത്തതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് പോലിസിന്റെ തീരുമാനം.




വിമര്‍ശനവുമായി കോടി
Next Story

RELATED STORIES

Share it