നീതി ലഭിച്ചില്ലെന്ന് ജലസ്റ്റിന്റെ ഭാര്യ

കൊല്ലം: കടല്‍ക്കൊലക്കേസില്‍ നീതി ലഭിച്ചില്ലെന്ന് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റുമരിച്ച കൊല്ലം മുതാക്കര ഡെറിക് വില്ലയില്‍ ജലസ്റ്റിന്റെ ഭാര്യ ഡോറ. കുറ്റവാളികള്‍ക്കു ശരിയായ ശിക്ഷ ലഭിക്കുമെന്നുള്ള വിശ്വാസമായിരുന്നു ഇതുവരെയും. എന്നാല്‍, അതു നടക്കാത്തതില്‍ ദു:ഖമുണ്ട്. എല്ലാം ശരിയാവുമെന്ന വിശ്വാസമായിരുന്നു ഇതുവരെയും. സംഭവം നടന്നിട്ടു നാലുവര്‍ഷമാവുന്നു. നീതി ലഭിക്കുമെന്ന പ്രതീക്ഷയും ഇല്ലാതായി. എല്ലാ ദു:ഖവും ദൈവത്തിനു സമര്‍പ്പിക്കുകയാണെന്നു ഡോറ പറഞ്ഞു.
Next Story

RELATED STORIES

Share it