നീതി ലഭിച്ചതില്‍ സന്തോഷം: ഹാദിയ

കോഴിക്കോട്: ഹൈക്കോടതിയില്‍ നിഷേധിക്കപ്പെട്ട നീതി സുപ്രിംകോടതിയിലൂടെ പുനസ്ഥാപിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡോ. ഹാദിയ. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസം നേരിട്ട ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി പറയുന്നുവെന്നും ഹാദിയ തേജസിനോട് പറഞ്ഞു.
പ്രതിസന്ധി നേരിട്ട വേളയില്‍ മറ്റാരും സഹായിക്കാനില്ലാത്ത ഘട്ടത്തിലാണ് പോപുലര്‍ ഫ്രണ്ട് ഒപ്പം നിന്നത്. കേസില്‍ നീതി ലഭിക്കാന്‍ കാരണമായത് അവരുടെ ഇടപെടലാണ്. ഈ സമയത്ത് പോപുലര്‍ ഫ്രണ്ടിനോട് പ്രത്യേകം നന്ദി അറിയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ഞാന്‍ അനുഭവിച്ച കാര്യങ്ങളാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഷഫിന്‍ ജഹാനെതിരേ ഉന്നയിക്കുന്ന തീവ്രവാദ ആരോപണങ്ങള്‍ വസ്തുതാപരമല്ല. അതിന് യാതൊരു തെളിവുമില്ല. ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും ഹാദിയ പറഞ്ഞു.



അല്ലാഹുവിന്
സ്തുതി: ഷഫിന്‍
കൊല്ലം: സുപ്രിംകോടതി വിധിയില്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. സത്യം അവസാനം വിജയിച്ചിരിക്കുന്നു. ഹാദിയയെ ഒപ്പം കൊണ്ടുവരുന്നതിനും കാണുന്നതിനുമുള്ള നിയമവശങ്ങള്‍ അഭിഭാഷകനുമായി സംസാരിച്ച് തീരുമാനമെടുക്കും. എത്രയും വേഗം ഒരുമിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷഫിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it