Kerala

നീതിയാണ് നിലപാട്: കാംപസ് ഫ്രണ്ട് മെംബര്‍ഷിപ്പ് കാംപയിന്‍ ജൂണ്‍ എട്ട് മുതല്‍

നീതിയാണ് നിലപാട്: കാംപസ് ഫ്രണ്ട് മെംബര്‍ഷിപ്പ്  കാംപയിന്‍ ജൂണ്‍ എട്ട് മുതല്‍
X
campusfront

കോഴിക്കോട്: അടുത്ത അക്കാദമിക വര്‍ഷത്തെ മെംബര്‍ഷിപ്പ് കാംപയിന്‍ ജൂണ്‍ എട്ടിനു തുടങ്ങാന്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കൗണ്‍സില്‍ തീരുമാനം. നീതിയാണ് നിലപാട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷം കാംപയിന്‍ നടത്തുന്നത്.
സാമൂഹിക പുരോഗതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനം നീതിയാണ്. നീതി നിഷേധിക്കപ്പെടുമ്പോഴാണ് സമൂഹത്തില്‍ അസ്വസ്ഥതയും തെറ്റായ പ്രവണതകളും വര്‍ധിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം നീതിയിലൂന്നുന്നതായിരിക്കണം. അസഹിഷ്ണുതയും വര്‍ഗീയതയും സാമൂഹിക രംഗത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അപകടങ്ങളെ വിദ്യാര്‍ഥി സമൂഹം കാണാതിരുന്നുകൂടാ.
അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും മുസ്‌ലിംകളടക്കമുള്ള മത ന്യൂനപക്ഷങ്ങള്‍ക്കും പരിഗണന ലഭിക്കാതിരിക്കുകയും അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ നീതിയുടെ പക്ഷംചേര്‍ന്ന് ശബ്ദമുയര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്ക് ബാധ്യതയുണ്ട്. ദലിത് വിദ്യാര്‍ഥികള്‍ സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ വിവേചനത്തിനിരയായിക്കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ സുരക്ഷിതത്വ ഭീഷണി നേരിട്ട്‌കൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കാന്‍ വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്യുന്നതെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, നഫീസത്തുല്‍ മിസ്രിയ, ആരിഫ് മുഹമ്മദ്, എസ് മുഹമ്മദ് റാഷിദ്, ഹസ്‌ന ഫെബിന്‍, എം ബി ഷെഫിന്‍, മുഹമ്മദ് രിഫ സംസാരിച്ചു.
Next Story

RELATED STORIES

Share it