kozhikode local

നീതിയലധിഷ്ഠിതമായ രാഷ്ട്രീയ മാറ്റം ലക്ഷ്യം : എ സഈദ്



കുറ്റിക്കാട്ടൂര്‍: ദലിതുകള്‍ക്കും മുസ് ലീംകള്‍ക്കും നീതി നിഷേധിക്കപ്പെടുകയും തെരുവില്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്ന സമകാലീന ഇന്ത്യയില്‍ നീതിയിലധിഷ്ഠിതമായ രാഷ്ട്രീയ മാറ്റത്തിനു വേണ്ടിയാണ് എസ്ഡിപിഐ നിലകൊള്ളുന്നതെന്ന് ദേശീയ പ്രസിഡന്റ് എ സഈദ്. എസ്ഡിപിഐ കുറ്റിക്കാട്ടൂരില്‍ നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടപ്പെട്ട മതം അംഗീകരിക്കാനുള്ള സ്വാതന്ത്ര്യം പോലും രാജ്യത്തില്ലെന്നും, നീതി നടപ്പില്‍വരുത്തേണ്ട കേരളത്തിലെ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പോലും നീതിബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തില്‍ പി പി റഷീദ് കുറ്റിക്കാട്ടൂര്‍ അധ്യക്ഷതവഹിച്ചു. താക്കോല്‍ ദാന ചടങ്ങിനു ശേഷംഎസ്എസ്എല്‍സി, പ്ലസ്്പ്ലടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം മുഹമ്മദ് അഹമ്മദ് നദ്്‌വി, മുസ്തഫ കൊമ്മേരി തുടങ്ങിയര്‍ സമ്മാനിച്ചു. വീടിന്റെ താക്കോല്‍ദാന കര്‍മ ചടങ്ങില്‍ തുളസീധരന്‍ പള്ളിക്കല്‍, ജലീല്‍ സഖാഫി, കെ പി റിയാസ്, സിറാജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it