Kottayam Local

നീതിനിഷേധത്തിനെതിരേ ഭിന്നശേഷിക്കാര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു



കോട്ടയം: നീതിനിഷേധത്തിനെതിരേ ഭിന്നശേഷിക്കാര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഭിന്നശേഷിയുള്ള വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് അസോസിയേഷന്‍ ഫോര്‍ കോ-ഓഡിനേറ്റിങ്് റിഹാബിലിറ്റേഷന്‍ ആന്റ് എംപവര്‍മെന്റ് ഓഫ് ഡെവലപ്‌മെന്റ്‌ലി ഡിസേബിള്‍സ് സംസ്ഥാനതല ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ. വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നു രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ ഉള്‍പ്പെടെ 5000ത്തോളം പേര്‍ മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ ആരംഭിച്ച റാലിയില്‍ അണിനിരന്നു. ഭിന്നശേഷിയുള്ള കുട്ടികള്‍ അവതരിപ്പിച്ച ചെണ്ടവാദ്യവും വാദ്യമേളങ്ങളും ജീവനക്കാരും വിദ്യാര്‍ഥികളും ഒരുമിച്ചു മുഴക്കിയ നീതിനിഷേധത്തിനെതിരേയുള്ള മുദ്രാവാക്യങ്ങളും അക്ഷര നഗരിക്കു കൗതുക കാഴ്ചയായി.കലക്ടറേറ്റ് പടിക്കല്‍ നടന്ന സമ്മേളനം കെ എം മാണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ളവരുടെ സംരക്ഷണം സര്‍ക്കാരിന്റെ കടമയും പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി എംപി അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് സംസാരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ യുഡിഎഫ് സര്‍ക്കാര്‍ 33 സ്‌പെഷ്യല്‍ സ്‌കൂള്‍ എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തിയതു കൂടാതെ സ്‌പെഷ്യല്‍ ഒളിംപിക്‌സ് അത്‌ലറ്റിക് മീറ്റിനും മെഡല്‍ ജേതാക്കള്‍ക്കും ഒരു കോടിയിലേറെ രൂപ നല്‍കിയതായി പറഞ്ഞു. സ്‌പെഷ്യല്‍ ഒളിംപിക്‌സ് കേരള ഏരിയ ഡയറക്ടറും സേക്രഡ് സംസ്ഥാന കോര്‍ഡിനേറ്ററുമായ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ ആമുഖ പ്രസംഗം നടത്തി.  ബാലാവകാശ കമ്മീഷന്‍, ചൈല്‍ഡ് ലൈന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആയുസ് മുഴുവന്‍ ബാല്യത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഭിന്നശേഷിയുള്ള മക്കളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഇതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് പൊതുസമൂഹത്തിനറിയാന്‍ അവകാശം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി സി ജോര്‍ജ് എംഎല്‍എ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി ബി ബിനു,ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി,നഗരസഭാ ചെയര്‍പേഴ്‌സന്‍ പി ആര്‍ സോന, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഡിസെബിലിറ്റി എക്‌സ്‌പേര്‍ട്ട് ഡോ.പി എ സുകുമാരന്‍, സീറോ മലബാര്‍ സോഷ്യല്‍ മിഷന്‍ ഡയറക്ടര്‍  ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മുസ്‌ലിം ഏകോപനസമിതി കമ്മറ്റിയംഗം നെദീര്‍ മൗലവി, സിഎസ്‌ഐ സഭാ പ്രതിനിധി ഫാ. ഷിബു പി എല്‍, പുന്നൂസ് മാത്യൂസ്, എസ്ഒബി കേരള സെക്രട്ടറി സിസ്റ്റര്‍ റാണി ജോ,  സിസ്റ്റര്‍ ഫഌവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it