നീതിക്കു കാവലിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ബാധ്യതയുണ്ട്: ഇ എം അബ്ദുറഹ്മാന്‍

നീതിക്കു കാവലിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ബാധ്യതയുണ്ട്: ഇ എം അബ്ദുറഹ്മാന്‍
X
Campus

ന്യൂഡല്‍ഹി: നീതിയെക്കുറിച്ചുള്ള വിശ്വാസം ജനങ്ങളില്‍ നിന്ന് അകന്നുവെന്നതിന്റെ അര്‍ഥം നീതിയുടെ പ്രയോഗവല്‍ക്കരണത്തിലെ മനുഷ്യ ഇടപെടലുകളുടെ പരിമിതിയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദു റഹ്മാന്‍ പറഞ്ഞു. ന്യൂഡല്‍ഹി റോയല്‍ ഇന്റര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിയെന്നത് ജനാധിപത്യ സമൂഹത്തിനു മുമ്പില്‍ വലിയ ചോദ്യമായി അവശേഷിക്കുകയാണ്. അനീതിയുടെ ഘോഷയാത്രകള്‍ക്കിടയില്‍ നീതിയുടെ ദൈവികത നഷ്ടപ്പെട്ടിരിക്കുന്നു. ശരിയായ നീതി ലഭ്യമാവണമെങ്കില്‍ ദൈവികനീതിയുടെ പ്രയോഗവല്‍ക്കരണത്തിനു തയ്യാറാവണം. മതം, ജാതി, ലിംഗം, നിറം തുടങ്ങിയ മേഖലകളില്‍ വിവേചനമുണ്ടാവാന്‍ കാരണം ജനാധിപത്യത്തിന്റെ ജാഗ്രതക്കുറവാണ്. പുതിയ തലമുറ ഇത് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നു എന്നുള്ളതാണ് ഇപ്പോള്‍ രൂപപ്പെട്ട വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിയോജിപ്പു കൂടിയാണ് ജനാധിപത്യം എന്ന വിഷയത്തില്‍ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ്—അഡ്വ. എസ് ശറഫുദ്ദീനും ദേശീയത എന്ന വിഷയത്തില്‍ അബ്ദുല്‍റഷീദ് അഗ്‌വാനും പ്രഭാഷണം നടത്തി.
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപോര്‍ട്ട് ജനറല്‍ സെക്രട്ടറി പി വി ഷുഹൈബ് അവതരിപ്പിച്ചു.
വിശദമായ ചര്‍ച്ചയ്ക്കും വിലയിരുത്തലിനും ശേഷം ജനറല്‍ കൗണ്‍സി ല്‍ വാര്‍ഷിക റിപോര്‍ട്ട്—അംഗീകരിച്ചു. ദേശീയ പ്രസിഡന്റ്—പി അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്— സയീദ്—അന്‍വര്‍, സെക്രട്ടറിമാരായ ആതിയ ഫിര്‍ദൗസ്, തല്‍ഹ ഹുസയ്ന്‍ സംസാരിച്ചു.
വിയോജിക്കാനുള്ള അവകാശം ജനാധിപത്യമാണ്, വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷണത്തിന് വിദ്യാര്‍ഥികളുടെ വിശാലമുന്നണി രൂപപ്പെടണം, ജെഎന്‍യുവില്‍ കപടദേശീയവാദികള്‍ നടത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കുക, ജാതിരഹിത സമൂഹത്തിന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുക്കുക, അലിഗഡ്, ജാമിയ മില്ലിയ്യ സര്‍വകലാശാലകളുടെ ന്യൂനപക്ഷപദവി സംരക്ഷണം സര്‍ക്കാരിന്റെ ബാധ്യത എന്നീ പ്രമേയങ്ങള്‍ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു.
കേന്ദ്ര സര്‍വകലാശാലകള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ വിവേചനത്തിലും അടിച്ചമര്‍ത്തല്‍ നിലപാടിലും പ്രതിഷേധിച്ച് കാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഇന്ന് ജന്തര്‍മന്ദറില്‍ വിദ്യാര്‍ഥി പ്രതിരോധ മാര്‍ച്ച് സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it