ernakulam local

നീണ്ട കാത്തിരിപ്പിനൊടുവില്‍ ചക്കാമാടം പ്രദേശത്ത് കുടിവെള്ളമെത്തി

മട്ടാഞ്ചേരി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൊതു ടാപ്പിലൂടെ കുടിവെള്ളമെത്തി. ചക്കാമാടം പ്രദേശത്തെ 100 ഓളം കുടുംബങ്ങളാണ് കഴിഞ്ഞ 15 വര്‍ഷമായി കുടി വെള്ളം ലഭിക്കാത്തതിനാല്‍ ദുരിതമനുഭവിച്ചിരുന്നത്.
ദിവസവും എത്തുന്ന ടാങ്കര്‍ ലോറിയായിരുന്നു ഇവിടത്തുകാരുടെ ഏക ആശ്രയം. പൊതു ടാപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടി നിരവധി സമരങ്ങളാണ് ഇവിടത്തുകാര്‍ നടത്തിയത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ പ്രധാന വിഷയവും ഇത് തന്നെയായിരുന്നു. കഴിഞ്ഞ ദിവസം ചക്കാമാടം മാവേലി സ്‌റ്റോറിന് സമീപം റോഡ് വെട്ടിപൊളിച്ച് പ്രശ്‌നങ്ങളില്ല, എന്ന കാരണവും പറഞ്ഞ് കുഴി മൂടാന്‍ നടത്തിയ വാട്ടര്‍ അതോരിറ്റി ജീവനക്കാരുടെ ശ്രമം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. വിശദമായി നടത്തിയ പരിശോധനയില്‍ കുടിവെള്ള പൈപ്പ് വേരുകള്‍ നിറഞ്ഞ് അടഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ഭാഗം വെട്ടിപൊളിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 100 മീറ്റര്‍ മാറി കുഴി എടുത്തതോടെയാണ് ഇവിടത്തെ നാല് പൊതു ടാപ്പിലൂടെ കുടിവെള്ളമെത്തിയത്. ആദ്യമെത്തിയ വെള്ളം എല്ലാവരെയും കുടിപ്പിച്ചും മിഠായി വിതരണം നടത്തിയുമാണ് ചക്കാമാടം നിവാസികള്‍ ആഘോഷിച്ചത്.
Next Story

RELATED STORIES

Share it