Idukki local

നീണ്ടകരയില്‍ വീട് തുറന്ന് മോഷണം എട്ടര പവന്‍ സ്വര്‍ണം മോഷണം പോയി

അരൂര്‍: നീണ്ടകരയില്‍ പട്ടാപകല്‍ വീട് തുറന്ന് എട്ടര പവന്‍ സ്വര്‍ണം മോഷ്ടിച്ചു.
എഴുപുന്ന പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കമ്പിവേലിക്കകത്ത് കഞ്ഞപ്പന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ടര പവന്റെ സ്വര്‍ണമാണ് മോഷണം പോയത്. നെക്കലസ്, വള, മൂന്നു ജോഡി കമ്മല്‍, പാദസ്വരം എന്നിവയാണ് കവര്‍ന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലിനും ഒന്നരക്കുമിടയിലാണ് മോഷണം നടന്നത്. രാവിലെ കുഞ്ഞപ്പനും ഭാര്യയും പ്രാര്‍ത്ഥനക്കും മകന്‍ ഡാര്‍വിനും ഭാര്യ ലില്ലിയും സമീപത്തെ ബന്ധുവിന്റെ വീട്ടില്‍ മനസമ്മതച്ചടങ്ങില്‍ പങ്കെടുക്കാനും പോയിരിക്കുകയായിരുന്നു.
ഇവര്‍ മന:സമ്മതത്തില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോള്‍ അടച്ചിട്ടിരുന്ന വീട് തുറന്നുകിടക്കുകയായിരുന്നു. ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം എടുത്തശേഷം താക്കോല്‍ ഉപയോഗിച്ച് മോഷ്ടാവ് അലമാര പൂട്ടിയിരുന്നു.
തുറന്നുകിടന്നിരുന്ന ജനലിനകത്തുകൂടി വടിയുപയോഗിച്ച് മുന്‍വശത്തെ വാതില്‍ തുറക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.
ഇന്നലെ രാവിലെ ആലപ്പുഴയില്‍ നിന്നും ഡോഗ്‌സ്വഡ് എത്തി പരിശോധിച്ചു.
ആലപ്പുഴയില്‍നിന്ന് എത്തിയ ഫോറന്‍സിക്ക് സയന്റിഫിക്ക് അസിസ്റ്റന്റ് എസ് ജീഷ, ഫിങ്കര്‍പ്രിന്റ്എക്‌സ്‌പേര്‍ട്ട് മഞ്ജുഷ, പോലിസ് ഫോട്ടോഗ്രാഫര്‍ സി രാമചന്ദ്രന്‍, ചേര്‍ത്തല ഡിവൈഎസ്പി സേവ്യര്‍ സെബാസ്റ്റ്യന്‍, മാരാരികുളം സിഐ കെ ജി അനീഷ്, അരൂര്‍ എസ്‌ഐ കെ ജി പ്രതാപ് ചന്ദ്രന്‍, എഎസ്‌ഐ വി കെ അശോകന്‍, സിപിഒ സുനില്‍കുമാര്‍ പി എ അനേ്വഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it