Kollam Local

നീണ്ടകരയില്‍ മല്‍സ്യബന്ധന വള്ളം മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

ചവറ: കടല്‍ക്ഷോഭത്തെ തുടര്‍ന്ന്  നീണ്ടകരയില്‍ മല്‍സ്യബന്ധന വള്ളം മറിഞ്ഞ് അഞ്ച് മല്‍സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. നീണ്ടകരയില്‍ നിന്നും 22 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ രാവിലെ ഒമ്പതിനാണ്  കടലില്‍ മല്‍സ്യ ബന്ധനം നടത്തിവന്ന കൊരട്ടി മാതാ വള്ളം മറിഞ്ഞത്. അഞ്ച് പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. നീണ്ടകര പള്ളി പുറമ്പോക്കില്‍ ആന്റണി (45), കന്യാകുമാരി തുത്തൂര്‍ സ്വദേശി സതീശ് (38), കന്യാകുമാരി കരിങ്ങാല്‍ സ്വദേശി റോബിന്‍ (45), നീണ്ടകര സ്വദേശി പ്രിന്‍സ് (45), ബാബു (42)  എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ആന്റണി, സതീശ് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ശക്തമായ കാറ്റില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. നാലു മണിക്കൂറോളം തൊഴിലാളികള്‍ സഹായത്തിന് വിളിച്ചു കൂവി വള്ളത്തില്‍ പിടിച്ചു കിടന്നു. ഒരു മണിയോടെ ഇത് വഴി കടന്നു വന്ന ബോട്ടിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട  മല്‍സ്യത്തൊഴിലാളികളെ  രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.
Next Story

RELATED STORIES

Share it