kozhikode local

നീക്കം ചെയ്ത സ്ലാബ് പുനസ്ഥാപിച്ചില്ല; യാത്രക്കാര്‍ക്ക് ദുരിതം

പയ്യോളി: മഴക്കാല ശുചീകരണത്തിനായി ഓവുചാലിന് മുകളില്‍ നിന്ന് നീക്കം ചെയ്ത സ്ലാബ് പുനസ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാവുന്നു. പയ്യോളി ദേശീയപാതയില്‍ മേലടി മാപ്പിള എല്‍പി സ്‌കൂളിനു സമീപമാണ് അപകടം പതിവായിരിക്കുന്നത്. അടുത്തിടെ മൂന്നോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്.
പ്രഭാത നമസ്‌കാരത്തിനു സമീപത്തെ പള്ളിയിലേക്ക് പേ ാകുകയായിരുന്ന യുവാവിന് ഓവുചാലില്‍ വീണ് ഗുരുതരമായി പരിക്കേറ്റു. താടിയെല്ലും പല്ലും പൊട്ടിയ ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മു ന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കള്‍ക്ക് ഓടയില്‍ വീണ് പരിക്കേറ്റു. ഇരുവരും മേലടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സ തേടി. കാല്‍നടയാത്രക്കാരായ ഒരു സ്ത്രീയും കുട്ടിയും അപകടത്തില്‍ പെട്ടു. മഴവെള്ളം കെട്ടിനല്‍ക്കുന്നത് കാരണം ഓവുചാല്‍ ആണെന്നറിയാതെയാണ് പലരും അപകടത്തില്‍ പെടുന്നത്. രണ്ടു ആരാധനാലയവും സ്‌കൂളും നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ഈ അപകടക്കുഴിയുള്ളത്.
Next Story

RELATED STORIES

Share it