Flash News

നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ മുഖംമൂടി സംഘം വെട്ടിക്കൊന്നു

നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ മുഖംമൂടി സംഘം വെട്ടിക്കൊന്നു
X

മംഗളൂരു: നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ മുഖംമൂടി സംഘം വെട്ടിക്കൊന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബൈര്‍ (40) ആണ് കൊല്ലപ്പെട്ടത്. ഉള്ളാല്‍ മുക്കച്ചേരിയില്‍ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇല്യാസിനെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുബൈര്‍ മരിച്ചത്. മുക്കച്ചേരി പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ പുറത്തിറങ്ങിയ ഇരുവരെയും മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗം സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിവരമറിഞ്ഞ് കൂടുതല്‍ പോലിസ് സ്ഥലത്തെത്തി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അക്രമി സംഘത്തിനായി തിരച്ചില്‍ നടത്തിവരികയാണ്. ഉള്ളാളില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു സുബൈര്‍. നാലു വര്‍ഷം മുമ്പ് ഒരു ഗുണ്ടാ സംഘത്തിനെതിരെ പരാതി നല്‍കിയെന്ന് പറഞ്ഞ് സുബൈറിന് ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് ഈ പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതേ ഗുണ്ടാ സംഘമായിരിക്കാം കൊലനടത്തിയതെന്ന് സംശയിക്കുന്നു.
Next Story

RELATED STORIES

Share it