kozhikode local

നിസാര്‍ വധ ശ്രമം; സിപിഎം പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കുറ്റിയാടി: എസ്ഡിപിഐ പ്രവര്‍ത്തകന്‍ രയരോത്ത് മീത്തല്‍ നിസാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത സിപിഎം പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.
വരിക്കോളി സ്വദേശി മലയില്‍ അംബ്രോളി അഭിലാഷ് (30), ചെക്യാട്ട് സ്വദേശി അന്ത്യേരി പന്നിയൊടുക്കില്‍ നാണു (48) എന്നിവരാണ് നാദാപുരം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം കുറ്റിയാടി സിഐ കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ വിഭാഗം കല്ലാച്ചി ടൗണിനടുത്തുള്ള ഗ്രാമത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. നിസാറിനെ അക്രമിക്കുന്നതിനിടെ പരിക്കേറ്റ ഇരുവരും ഒളിവു ചികിത്സയില്‍ കഴിയുകയായിരുന്നു. പ്രതികള്‍ക്ക് അഭയം നല്‍കിയ വാണിമേലിലെ ദമ്പതികള്‍, ആശുപത്രിയിലെത്തിച്ച ജീപ്പു ഡ്രൈവര്‍ സജീവന്‍, അക്രമത്തില്‍ നേരിട്ടു പങ്കുള്ള അഖില്‍ കല്ലാച്ചി, അന്ത്യേരി അനൂപ്, വളയം മനീഷ്, എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. അക്രമത്തില്‍ പങ്കാളികളായ രാജന്‍, റിനു എന്നിവരേയും മറ്റു പങ്കാളിത്തം വഹിച്ചവരേയും ഇനിയും പിടികൂടാനുണ്ട്.
Next Story

RELATED STORIES

Share it