Flash News

നിഷാമിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് യോഗം



അന്തിക്കാട്: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മര്‍ദനമേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാമിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് നിഷാമിന്റെ ജന്‍മനാടായ മുറ്റിച്ചൂരില്‍ നാട്ടുകാര്‍ യോഗംചേര്‍ന്നു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 150ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തതായി പറയുന്നു. ഇവര്‍ എല്ലാവരും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കു നല്‍കുന്ന ദയാഹരജിയില്‍ ഒപ്പിടുകയും ചെയ്തു. നിഷാമിന് പരോള്‍ അനുവദിക്കുക, മതിയായ ചികില്‍സ നല്‍കുക, ജീവപര്യന്തം കഠിനതടവ് എന്ന ശിക്ഷ ഇളവ് ചെയ്യുക തുടങ്ങിയവയാണ് പ്രധാനമായും യോഗത്തില്‍ ഉന്നയിച്ച ആവശ്യം. അതേസമയം നിഷാമിന്റെ വീട്ടുകാര്‍ ആരും യോഗത്തില്‍ പങ്കെടുത്തില്ല. ജാതി, മത, രാഷ്ട്രീയത്തിന് അപ്പുറം സൗഹൃദ കൂട്ടായ്മയോടെ നിഷാമിന്റെ നീതിക്കായി പോരാടുമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it