നിഷാമിന് അനുകൂലമായ മൊഴിയില്‍ അമല്‍ ഉറച്ചുനിന്നു

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ഭാര്യയും 11ാം സാക്ഷിയുമായ അമല്‍ പ്രതിക്ക് അനുകൂലമായ മൊഴിയില്‍ ഉറച്ചുനിന്നു. ഇന്നലെയും രഹസ്യവിസ്താരമായിരുന്നു. മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴികളില്‍ നിന്നു വ്യത്യസ്തമായി വിചാരണക്കോടതിയില്‍ മൊഴി നല്‍കിയ അമലിന്റെ മറുപടികള്‍ പ്രോസിക്യൂഷന് ഉപയോഗപ്രദമാവുന്ന തരത്തിലായിരുന്നുവെന്ന സൂചനയുണ്ട്. ഇതിനിടെ മൊഴി മാറ്റിയാല്‍ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് അറിയാമോ എന്ന് ജഡ്ജി ചോദിച്ചപ്പോള്‍ അറിയാമെന്നു പറഞ്ഞ അമല്‍ വിതുമ്പി.
കൃത്യം നടന്ന ദിവസം അമലിനെ നിഷാം വിളിച്ചതും അമ ല്‍ കാറുമായി എത്തിയതും സമ്മതിച്ചു. പ്രോസിക്യൂഷനുവേണ്ടതും ഇതു മാത്രമായിരുന്നു. പാര്‍ക്കിങ് ഏരിയായിലെത്തിയപ്പോള്‍ നിഷാം കാറില്‍നിന്നിറങ്ങിയതും ചന്ദ്രബോസിനെ താഴെയിറക്കിയതും അവര്‍ മൊഴി കൊടുത്തിരുന്നു. രഹസ്യ വിസ്താരത്തിലും ഇതാവര്‍ത്തിച്ചുവെന്നാണു സൂചന. അതേസമയം പ്രോസിക്യൂഷന് എതിരായി ഇന്നലെ പറഞ്ഞതായി സൂചനയുള്ളത് പാര്‍ക്കിങ് ഏരിയായി ല്‍വച്ച് നിഷാം ചന്ദ്രബോസിനെ ചവിട്ടുന്നതു കണ്ടിട്ടില്ലെന്നും പട്ടിയെന്നു വിളിച്ചിട്ടില്ലെന്നുമാ ണ്. ഫഌറ്റിലെ താമസക്കാരനും സാക്ഷിയുമായ പ്രിന്‍സിന്റെ മൊഴിക്കു വിരുദ്ധമാണിത്. നിഷാമാണോ മുന്‍വശത്തെ ഗേറ്റ് അടച്ചതെന്ന് അറിയില്ലെന്നും ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നുവെന്നും ഇന്നലെ അമല്‍ മൊഴി നല്‍കിയിട്ടുണ്ട്.
ദൃക്‌സാക്ഷികളിലൊരാളായ അമല്‍ കൂറുമാറിയത് കേസിന്റെ മെറിറ്റിനെ ബാധിക്കില്ലെന്നു തന്നെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനു ഇന്നലെയും പറഞ്ഞത്. അമലിന്റെ മൊഴികളില്‍ പലതും പ്രോസിക്യൂഷന് അനുകൂലമാണ്. അതേസമയം മൊഴി മാറ്റിയതിന് അമലിനെതിരേ നടപടിയെടുക്കുന്നതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അത് അടുത്ത ദിവസം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it