Flash News

നിഷാമിന്റെ രക്ഷിക്കാന്‍ 'ജനകീയ കൂട്ടായ്മ'

നിഷാമിന്റെ രക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ
X


തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെ മോചിപ്പിക്കാന്‍ 'ജനകീയ കൂട്ടായ്മ'. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വ്യവസായി നിഷാമിന്റെ പരോളിനായി അത്തരമൊരു കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുകയാണ് നിഷാമിന്റെ ബന്ധുകളും സുഹൃത്തുകളും സ്ഥാപനത്തിലെ ജീവനക്കാരും. കണ്ണൂര്‍ ജയിലിലാണ് നിഷാം ഇപ്പോള്‍ ഉള്ളത്. നിഷാമിന്റെ ജന്മനാടായ അന്തിക്കാടിന് സമീപം മുറ്റിച്ചൂര്‍ സെന്റര്‍ മന്‍ഹല്‍ പാലസില്‍ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് നിഷാമിന്റെ മോചനവുമായി ബന്ധപ്പെട്ട് പൊതുയോഗം ചേരാന്‍ നോട്ടീസ് വരെ ഇറക്കിയിട്ടുണ്ട്. നിഷാം കാരുണ്യാവാനും സഹായിയുമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ചന്ദ്രബോസിന്റെ മരണം യാദൃച്ഛികമാണെന്നുമാണെന്നും നോട്ടീസില്‍ പറയുന്നു. 'ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ചു കാട്ടി മാധ്യമങ്ങള്‍ നിഷാമിനെ കൊടുംഭീകരനാക്കുന്നു. ജയിലില്‍ തുടര്‍ന്നാല്‍ നിഷാമിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരും അവരുടെ കുടുംബങ്ങളും അനാഥരാവും. ജാതിമതഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് നിഷാമിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കണം' എന്നിങ്ങനെയാണ് നോട്ടീസിന്റെ ഉള്ളടക്കം. പുറത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായാല്‍ നിഷാമിന് പരോള്‍ അനുവദിക്കാമെന്ന് ഒരു പ്രമുഖ രാഷ്ട്രീയകക്ഷി വാഗ്ദാനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കള്‍ ഇങ്ങനെയൊരു ശ്രമം നടത്തുന്നതെന്നാണ് വിവരം.

[related]
Next Story

RELATED STORIES

Share it