thrissur local

നിഷാമിന്റെ ഭാര്യ അമലിന്റെ വിസ്താരം നാളെ

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ഭാര്യയും പതിനൊന്നാം സാക്ഷിയുമായ അമലിന്റെ വിസ്താരം നാളെ നടക്കും. പ്രോസിക്യൂഷന്റെ പ്രധാന സാക്ഷികളില്‍ ഒരാളായ അമല്‍ എന്തു പറയും എന്നാണ് നിയമവൃത്തങ്ങളും ജനങ്ങളും ഉറ്റുനോക്കുന്നത്.
ചന്ദ്രബോസിന്റെ കൊലയുമായി ബന്ധപ്പെട്ട് പ്രതിയും ഭര്‍ത്താവുമായ നിഷാമിനെതിരെ അമല്‍ മൊഴി നല്‍കിയിരുന്നു. സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്നിലും അമല്‍ മൊഴി നല്‍കിയിരുന്നു. അമലിന്റെ വിസ്താരം ഉണ്ടാവുമെന്നു കരുതി വിചാരണക്കോടതി പരിസരത്ത് ഇന്നലെ രാവിലെ മുതല്‍ മാധ്യമപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും തിരക്കനുഭവപ്പെട്ടു.
എന്നാല്‍ അഡ്വ. കെഡി ബാബു മുഖേന കോടതില്‍ ഹാജരാക്കിയ അമലിനെ ഒമ്പതാംസാക്ഷിയുടെ ക്രോസ് വിസ്താരം പൂര്‍ത്തിയാവാത്തതിനാല്‍ വിസ്തരിച്ചില്ല.
Next Story

RELATED STORIES

Share it