Second edit

നിശ്ശബ്ദ സിനിമാക്കാലം

നൂറുവര്‍ഷം മുമ്പ്, 1916ല്‍ ആദ്യത്തെ തെന്നിന്ത്യന്‍ നിശ്ശബ്ദ സിനിമ നിര്‍മിച്ച നടരാജ മുതലിയാര്‍ എന്ന വ്യാപാരിയെ എത്രപേര്‍ ഓര്‍ക്കുന്നുണ്ടാവും? ചെന്നൈയിലെ ഒരു ഓട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്‌സ് വ്യാപാരിയായിരുന്നു മുതലിയാര്‍. കഥാപാത്രങ്ങള്‍ തമിഴ് സംസാരിക്കുമെങ്കിലും സൗണ്ട് ട്രാക്കുണ്ടായിരുന്നില്ല. സംഭാഷണങ്ങള്‍ വെള്ളിത്തിരയില്‍ തെളിയും. ഒരാള്‍ സ്‌ക്രീനിനു മുമ്പില്‍നിന്ന് വിളിച്ചുപറയുകയും ചെയ്യും. അങ്ങനെയാണ് ദക്ഷിണേന്ത്യയിലെ ആദ്യ ഫീച്ചര്‍ സിനിമയായ 'കീചകവധം' ജന്മമെടുക്കുന്നത്. കില്‍പ്പാക്കിലെ സ്വന്തം സ്റ്റുഡിയോയിലാണ് മുതലിയാര്‍ ചിത്രീകരണം നടത്തിയത്. അദ്ദേഹം സ്ഥാപിച്ച ഇന്ത്യാ ഫിലിം കമ്പനിയുടെ ബാനറില്‍ വേറെയും അഞ്ചോ ആറോ സിനിമകളുണ്ടായി.
ലൂമിയര്‍ സഹോദരന്മാര്‍ ആദ്യ സിനിമ കണ്ടുപിടിച്ച് പാരിസ് നഗരത്തെ അതിശയപ്പെടുത്തി രണ്ടുവര്‍ഷത്തിനകം തന്നെ ചില ഹ്രസ്വചിത്രങ്ങള്‍ ചെന്നൈയിലും ഉണ്ടായി. മദിരാശിയിലെ ഐലന്‍ഡ് ഗ്രൗണ്ടില്‍ ആദ്യത്തെ വിമാനം പറന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നിര്‍മിച്ച മുരുടമുത്തു മൂപ്പനാരെ ഓര്‍മിക്കുക. ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മന്‍ യുദ്ധക്കപ്പലായ എംഡന്‍ മദിരാശിയിലെ ബര്‍മാഷെല്‍ പെട്രോള്‍ ടാങ്ക് ഷെല്‍ പ്രയോഗത്തിലൂടെ തകര്‍ക്കുന്നതായിരുന്നു മറ്റൊരു ഹ്രസ്വചിത്രം. 1922ല്‍ മലബാര്‍ ലഹളയെക്കുറിച്ച് രണ്ട് ബ്രിട്ടിഷ് സൈനികോദ്യോഗസ്ഥന്മാര്‍ അവരുടെ വീക്ഷണത്തില്‍ നിര്‍മിച്ച രണ്ടു റീല്‍ ചിത്രവും അവശേഷിക്കുന്നില്ല. ബ്രിട്ടിഷ് സര്‍ക്കാരോ, സുബ്രഹ്മണ്യഭാരതി പോലുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളോ സിനിമ എന്ന നവമാധ്യമത്തെ പ്രോല്‍സാഹിപ്പിച്ചില്ല.
Next Story

RELATED STORIES

Share it