malappuram local

നിള ടൂറിസം സര്‍ക്യൂട്ട്: 100 കോടിയുടെ പദ്ധതി; കേന്ദ്ര സംഘം സന്ദര്‍ശിച്ചു

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ' സ്വദേശി ദര്‍ശന്‍ ' പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന ' നിള ടൂറിസം സര്‍ക്യൂട്ടി ' നെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം സ്ഥലം സന്ദര്‍ശിച്ചു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 100 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച് സംഘം സംതൃപ്തി രേഖപ്പെടുത്തി. പദ്ധതിയുടെ സാധ്യതാ പഠനം, നടപ്പാക്കേണ്ട പ്രവര്‍ത്തികള്‍, അടിസ്ഥാന സൗകര്യം എന്നിവയെ കുറിച്ച് പഠിച്ച് പദ്ധതി അംഗീകാരം നല്‍കുന്നതിനാണ് സംഘം ജില്ലയിലെത്തിയത്. പദ്ധതിയുടെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി എപി അനില്‍കുമാറുമായി സംഘം കൂടിയാലോചന നടത്തി.
നിളയുടെ സമീപമുള്ള സാംസ്‌കാരിക, തീര്‍ഥാടന കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളെയും ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാമാങ്ക സ്മാരകങ്ങളായ ചങ്ങമ്പള്ളി കളരി, മണിക്കിണര്‍, നിലപാടുതറ, പഴുക്കാമണ്ഡപം, മരുന്നറ, സാമൂതിരിയുടെ കാലഘട്ടത്തില്‍ പൊന്നാനിയില്‍ നിന്നും തിരുന്നാവായയിലേക്ക് ചരക്ക് എത്തിച്ചിരുന്ന ബന്തര്‍ കടവ്, തൃപ്പങ്ങോട് ക്ഷേത്രം, പൊന്നാനി വലിയ ജുമാ മസ്ജിദ് എന്നിവയാണ് ജില്ലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മാമാങ്ക സ്മാരകങ്ങള്‍ക്ക് സംരക്ഷണ ഭിത്തി, സ്മാരകങ്ങള്‍ക്ക് സമീപം വിശ്രമ സ്ഥലം, നടപ്പാത, ലൈറ്റിങ് സംവിധാനം, മറ്റ് അടിസ്ഥാന സൗകര്യം എന്നിവ ഒരുക്കും. ബന്തര്‍ കടവില്‍ കുട്ടികള്‍ക്കുള്ള പാര്‍ക്കും ബോട്ടിങ് സൗകര്യവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. പാലക്കാട് ജില്ലയില്‍ നിന്ന് ചിറ്റൂര്‍ തുഞ്ചന്‍ ഗുരുമഠം, കല്‍പ്പാത്തി ഗ്രാമം, ചന്ദ്രശേ ഖരപുരം ഗ്രാമം, ചെമ്പൈ ഗ്രാ മം, രായിരെന്നൂര്‍ മല, വേമഞ്ചേരിമന, പന്നിയൂര്‍ വരാഹ മൂര്‍ത്തി ക്ഷേത്ര എന്നിവയാണ് പ ദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്.തൃശൂര്‍ ജില്ലയിലെ ഐവര്‍ മഠം, തിരുവില്വാമല ക്ഷേത്രം, കുത്താബുള്ളി കൈത്തറി ഗ്രാ മം, എന്നിവയാണ് പദ്ധതിയി ലുള്‍പ്പെട്ടിട്ടുള്ളത്.പൊന്നാനി വലിയ പള്ളിക്ക് പുറമെ പെ ാന്നാനി അങ്ങാടിയും മഖ്ദൂമിന്റെ പള്ളിയും, അവശേ ഷിക്ക ുന്ന വീടിന്റെ ഭാഗവും സ്വദേശി ദര്‍ശനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നില വില്‍ നിളാ കലാഗ്രാമം പദ്ധ തി യെന്ന പേ രില്‍ ജലസേചന വക ുപ്പിന്റെ ക ീഴില്‍ മറ്റൊരു ഹെറി റ്റേജ് മ്യൂസിയവും പൊ ന്നാനി യില്‍ ഒരുങ്ങുന്നുണ്ട്. ഇതിന്റെ നിര്‍മണ പ്രവര്‍ ത്തനങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പാണ് തുട ങ്ങിയത്.പത്തനംതിട്ട ഗവി ടൂറിസത്തിന് ഈയിടെ കേന്ദ്ര സര്‍ക്കാരിന്റെ 100 കോടി അനുവദിച്ചിരുന്നു. ശബരിമല - ആറന്‍മുള്ള ക്ഷേത്രം ഉള്‍പ്പെടുത്തി 'സ്പിരിച്വല്‍ ടൂറിസം' പദ്ധതിയും 'സ്വദേശി ദര്‍ശന്റെ' ഭാഗമായി നടപ്പാക്കുന്നുണ്ട്. ഇതു സംബന്ധിച്ച് 25,26 തീയതികളില്‍ സംഘം സന്ദര്‍ശനം നടത്തിയിരുന്നു. പദ്ധതികള്‍ നടപ്പാകുന്നതോടെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ കരുത്തേകുമെന്ന് മന്ത്രി പറഞ്ഞു. ഗോവിന്ദ് സുയാന്‍, ക്രാത്‌വി സേത്ത്, എസ് മോഹനന്‍, നിസാര്‍, ഗ്രേറ്റ് ഇന്ത്യ ടൂറിസം പ്ലാനേഴ്‌സ് ആന്‍ഡ് കസള്‍ടന്‍സ് പ്രതിനിധി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ സുന്ദരന്‍, ഡിടിപിസി സെക്രട്ടറി വി ഉമ്മര്‍ കോയ, പ്രൊജക്റ്റ് എഞ്ചിനിയര്‍ ടി രാജേഷ് എന്നിവര്‍ സംഘത്തെ അനുഗമിച്ചു.
സത്യപ്രതിജ്ഞ 29ന്
ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തില്‍ ജന പ്രതിനിധികള്‍ക്കുളള സത്യപ്രതിജ്ഞ 29 ന് നടക്കും.ഭരണ സമിതിയുടെ കാലാവധി അവസാനിക്കാത്തതിനാലാണ് സത്യപ്രതിജ്ഞ നീണ്ടുപോയത്.
Next Story

RELATED STORIES

Share it