malappuram local

നിലവിളി ആരും കേട്ടില്ല; കാറ്റില്‍ ചത്തുവീണത് നൂറോളം ദേശാടനക്കിളിക്കുഞ്ഞുങ്ങള്‍

എടപ്പാള്‍: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പൊലിഞ്ഞ് പോയത് നൂറോളം ദേശാടന പക്ഷികളുടെ കുഞ്ഞുങ്ങള്‍. കാക്കകളെപ്പോലെനിലവിളിക്കാന്‍ കഴിയാത്തതും കുഞ്ഞുങ്ങളെ അക്രമിക്കാന്‍ വരുന്നവരെ കൊത്തിയോടിക്കാന്‍ കഴിയാത്തതുമാണ് പലതും ചാവാന്‍ കാരണമാക്കിയത്.
സംസ്ഥാന പാതയോരത്ത് വളയംകുളത്തും ചങ്ങരംകുളം ടൗണിലെ വില്ലേജ് ഓഫിസ് പരിസരത്തെ മരത്തിലും കൂട് കൂട്ടിയിരുന്ന ദേശാടന പക്ഷികളില്‍ ഉള്‍പ്പെടുന്ന കാക്ക ഇരണ്ട വിഭാഗത്തില്‍ പെട്ട പക്ഷികളുടെ കൂടുകളാണ് കാറ്റില്‍ തകര്‍ന്ന് വീണത്. പകുതിയിലധികവും വാഹനങ്ങള്‍ക്കടിയില്‍ പെട്ടാണ് ചത്തത്.
കാക്ക ഇരണ്ട വിഭാഗത്തില്‍ പെട്ട പക്ഷികളുടെ കുഞ്ഞുങ്ങളാണ് ചത്തൊടുങ്ങിയത്. നിലത്ത് വീണ് ജീവന് വേണ്ടി ഞരക്കം കൊള്ളുന്ന നിരവധി കുഞ്ഞുങ്ങള്‍ ഏത് നിമിഷവും മറ്റ് പക്ഷി മൃഗാധികളുടെ ആക്രമണത്താലോ വാഹനങ്ങള്‍ കയറിയോ ചാകാവുന്ന നിലയിലുമാണ്.
Next Story

RELATED STORIES

Share it