Flash News

നിലവിളക്കു കത്തിക്കുമ്പോള്‍ ചെരുപ്പഴിച്ച് ബഹുമാനിക്കണമോ ?

നിലവിളക്കു കത്തിക്കുമ്പോള്‍ ചെരുപ്പഴിച്ച് ബഹുമാനിക്കണമോ ?
X
shakthan-n








അജയമോഹന്‍

സ്പീക്കറുടെ ചെരുപ്പിന്റെ വാറഴിച്ച സംഭവം അഴിച്ചുവിട്ട വിവാദങ്ങള്‍ക്കിടെ ഒരുചോദ്യവും കൂടി ഉയരുന്നു. നിലവിളക്ക് കത്തിക്കുമ്പോള്‍ ചെരുപ്പ് ധരിക്കാമോ? നിലവിളക്ക് കൊളുത്തുന്നത്  വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അതു ചെയ്യുമ്പോള്‍ ചെരുപ്പ് ധരിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് സ്പീക്കര്‍ എന്‍ ശക്തന്റെ വാര്‍ത്താസമ്മേളനം കണ്ടവര്‍ക്കു തോന്നുന്നത്.




നിലവിളക്ക് കത്തിക്കേണ്ടിവരുന്ന അവസരങ്ങളിലും ചെരുപ്പഴിക്കേണ്ടി വരുമെന്നതിനാല്‍ വള്ളിച്ചെരുപ്പ്  ഉപയോഗിക്കാറില്ലത്രേ. അതായത് നിലവിളക്ക് കത്തിക്കുന്നത് ചെരുപ്പിടാതെ ചെയ്യേണ്ട തികച്ചും ദൈവികമായ അനുഷ്ഠാനമാണെന്നാണ് സ്പീക്കര്‍ പറയാതെ പറഞ്ഞത്.




നിലവിളക്ക്  ഹൈന്ദവ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ് എന്ന വാദത്തിന് ഒടുവില്‍ നിയമസഭാ സ്പീക്കറും സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് . നിലവിളക്ക് കത്തിക്കേണ്ടി വരുന്ന അവസരങ്ങളില്‍ താന്‍ ചെരുപ്പ് ധരിക്കാറില്ലെന്ന് സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഡ്രൈവറെക്കൊണ്ട് ചെരുപ്പഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായപ്പോള്‍ വിശദീകരണം നല്‍കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് നിലവിളക്കിന്റെ 'ദൈവികത'യെക്കുറിച്ച് സ്പീക്കറുടെ വായില്‍ നിന്നു തന്നെ സാക്ഷ്യപ്പെടുത്തലുണ്ടായത്.
ആരാധനാലയങ്ങളില്‍ പോകേണ്ടിവരുമ്പോള്‍ ചെരുപ്പഴിക്കേണ്ടി വരുമെന്നതിനാല്‍ താന്‍ സ്ട്രാപ്പുള്ള ചെരുപ്പ്  ധരിക്കാറില്ലെന്നാണ് സ്പീക്കര്‍ പറഞ്ഞത്. അതുപോലെത്തന്നെ നിലവിളക്ക് കത്തിക്കേണ്ടിവരുന്ന അവസരങ്ങളിലും ചെരുപ്പഴിക്കേണ്ടി വരുമെന്നതിനാല്‍ വള്ളിച്ചെരുപ്പ്  ഉപയോഗിക്കാറില്ലത്രേ. അതായത് നിലവിളക്ക് കത്തിക്കുന്നത് ചെരുപ്പിടാതെ ചെയ്യേണ്ട തികച്ചും ദൈവികമായ അനുഷ്ഠാനമാണെന്നാണ് സ്പീക്കര്‍ പറയാതെ പറഞ്ഞത്.chappal-issue 1
അടുത്തിടെ ഒരു പൊതുചടങ്ങില്‍ വച്ച് നിലവിളക്ക്  കത്തിക്കുന്നതില്‍ നിന്നും വിട്ടു നിന്ന മന്ത്രി അബ്ദുറബ്ബിനോട് ചടങ്ങില്‍ പങ്കെടുത്ത നടന്‍ മമ്മൂട്ടി ക്ഷുഭിതനായത് വാര്‍ത്തയായിരുന്നു. നിലവിളക്ക് ഏതെങ്കിലും മതത്തിന്റെ ആചാരമല്ലെന്നും താന്‍ പല ചടങ്ങുകളിലും നിലവിളക്ക് കത്തിക്കാറുണ്ടെന്നുമാണ് മമ്മൂട്ടി ചടങ്ങില്‍ പ്രസംഗിച്ചത് . തുടര്‍ന്ന്് സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് വിഷയമായി. നിലവിളക്കിന് വിശ്വാസവും മതവുമായൊന്നും ബന്ധമില്ലെന്നും അത് ഭാരതീയപാരമ്പര്യത്തിന്റെ ഭാഗം മാത്രമാണെന്നുമാണ് വിളക്കനുകൂലികള്‍ വാദിച്ചത്.

എന്നാല്‍ അത്തരം വാദങ്ങള്‍ക്കെല്ലാം തിരിച്ചടിയായിരിക്കുകയാണ് സാക്ഷാല്‍ സ്പീക്കര്‍ തന്നെ വാര്‍്ത്താസമ്മേളനത്തില്‍ സമ്മതിച്ച കാര്യം. പള്ളിയിലും അമ്പലത്തിലും പോകുമ്പോള്‍ മാത്രമല്ല, ഉദ്ഘാടനച്ചടങ്ങില്‍ നിലവിളക്കു കത്തിക്കുമ്പോഴും ചെരുപ്പഴിച്ച് ബഹുമാനിക്കുക്കേണ്ടതുണ്ടെന്നാണ് സ്പീക്കര്‍ പറഞ്ഞുതരുന്നത്.



Next Story

RELATED STORIES

Share it