kozhikode local

നിലവിലെ രാഷ്ടീയ നിലപാടുകള്‍ സാഹിത്യകാരനെ എത്രത്തോളം സ്വാധീനിക്കുന്നു?

കോഴിക്കോട്:  കേരള സാഹിത്യോല്‍സവത്തിന്റെ മൂന്നാം ദിവസം വേദി എഴുത്തോലയില്‍ ലോകം, എഴുത്തുകാരന്‍, വാക്കുകള്‍ എന്ന വിഷയത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ചേരന്‍ രുദ്രമൂര്‍ത്തി, പെരുമാള്‍ മുരുകന്‍, ടി ഡി രാമകൃഷ്ണന്‍ എന്നിവര്‍ സംവദിച്ചു. നിലവിലുള്ള രാഷ്ടീയ നിലപാടുകള്‍ സാഹിത്യകാരനെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന ചോദ്യത്തോടെ ആരംഭിച്ച ചര്‍ച്ചയില്‍ ശ്രീലങ്കന്‍ തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയനായ കവി ചേരന്‍ രുദ്രമൂര്‍ത്തിയുടെ വാക്കുകള്‍ ശ്രദ്ധേയമായി.  തമിഴ് എഴുത്തുകാരനായ തന്നെ ശ്രീലങ്കയില്‍ നിന്നു പുറത്താക്കിയപ്പോള്‍ സ്വന്തം നിലനില്‍പ്പ്  അടയാളപ്പെടുത്താനുള്ള  പ്രതിരോധമായിരുന്നു തന്റെ എഴുത്തുകളെന്ന് അദ്ദേഹം പറഞ്ഞു. 1956ല്‍ ശ്രീലങ്കയില്‍ സിംഹള ഭാഷയെ ഏക ഔദ്യോഗിക ഭാഷയാക്കിയത് തമിഴ് ജനതയില്‍ പ്രതിഷേധമുണ്ടാക്കി.  അത് ജനങ്ങളെ മാത്രമല്ല എഴുത്തുകാരേയും മാധ്യമപ്രവര്‍ത്തകരേയും കലാകാരന്‍മാരേയും ബാധിച്ചു. എങ്കിലും പിന്നീട് നീണ്ട 40 വര്‍ഷത്തോളം ശ്രീലങ്കന്‍ തമിഴര്‍ ആവും വിധമെല്ലാം ഒതുങ്ങി ജീവിച്ചു. അവര്‍ ഗാന്ധിജിയുടെ വരികള്‍ സ്വീകരിക്കുകയും അഹിംസയുടെ വഴിയെ പോവുകയും ചെയ്തു.  അതുകൊണ്ടൊന്നും ആ ജനതയ്ക്ക് നേരെയുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വംശീയ വിദ്വേഷത്തിന് അറുതിയായില്ല.  1972 ആയപ്പോഴെക്കും രാജ്യത്തെ വംശീയ പ്രശ്‌നങ്ങള്‍ രൂക്ഷമായെന്നും ചേരന്‍ രുദ്രമൂര്‍ത്തി അനുസ്മരിച്ചു.തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകന്റെ വാക്കുകളും സദസ് ശ്രദ്ധയോടെ ശ്രവിച്ചു.
Next Story

RELATED STORIES

Share it