നിലവാരം കുറഞ്ഞ പാല്‍ വിറ്റ കമ്പനിക്ക് ഒമ്പതു ലക്ഷം പിഴ

ശ്രീനഗര്‍: മായം ചേര്‍ത്ത നിലവാരം കുറഞ്ഞ പാല്‍ വിറ്റ കമ്പനിക്ക് കോടതി ഒമ്പതു ലക്ഷം രൂപ പിഴയിട്ടു. കമ്പനിയുടെ പ്ര തിനിധി ആറ് മാസം തടവും അനുഭവിക്കണം. മെംബേഴ്‌സ് ഖൈബര്‍ അഗ്രോ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് സബ് ജഡ്ജി ഇംതിയാസ് അഹ്മദ് ലോന്‍ ശിക്ഷിച്ചത്. മായം ചേര്‍ന്ന പാലു ല്‍പന്നങ്ങള്‍ ജനങ്ങള്‍ വാങ്ങു ന്നതു തടയുന്നതിന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കമ്പനിയുടെ ഉല്‍പന്നങ്ങളുടെ എല്ലാ സാംപിളും ശേഖരിക്കണമെ ന്നും കോടതി ഉത്തരവിട്ടിട്ടു ണ്ട്. 2014ലാണ് കമ്പനിക്കെതി രേ കേസെടുത്തത്. പ്രോസിക്യൂ ഷന് കേസ് സംശയാതീതമായി തെളിയിക്കാനായി.
Next Story

RELATED STORIES

Share it