malappuram local

നിലമ്പൂര്‍ സര്‍ക്കിളിന് കീഴിലെ പ്രശ്‌നബാധിത ബൂത്തുകള്‍ നിശ്ചയിച്ചു

എടക്കര: നിലമ്പൂര്‍ സര്‍ക്കിളിന് കീഴിലെ പ്രശ്‌നബാധിത ബൂത്തുകള്‍ നിശ്ചയിച്ചു. മാവോവാദി സാന്നിധ്യം നിലനില്‍ക്കുന്ന നിലമ്പൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളില്‍പെട്ട 37 ബൂത്തുകളാണ് പ്രശ്‌ന ബാധിതമായി അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
നിലമ്പൂര്‍, എടക്കര സര്‍ക്കിള്‍ ഓഫിസ് പരിധികളിലാണ് ഈ ബൂത്തുകള്‍ ഉള്‍പ്പെടുന്നത്. ഏറനാട് മണ്ഡലത്തില്‍പെട്ട ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോട് ബൂത്ത്, പൂക്കോട്ടുംപാടം പോലിസ് സ്റ്റേഷന്‍ പരിധിയിലെ കരുളായി നാച്ചുറല്‍ സ്റ്റഡി സെന്റര്‍, ജിഎല്‍പി സ്‌കൂള്‍, മൈലംപാറ മദ്രസ, അമരമ്പലം എല്‍പി സ്‌കൂള്‍, കവളമുക്കട്ടയിലെ രണ്ട് ബൂത്തുകള്‍, പുഞ്ച ഹയാത്തുല്‍ ഇസ്‌ലാം മദ്രസ, തേള്‍പാറ എഎല്‍പി സ്‌കൂള്‍, മൈലംപാറ അങ്കണവാടി, ചൊളപ്പന്‍ കോളനി, വഴിക്കടവ് പോലിസ് സ്റ്റേഷന്‍ പരിധിയിലെ തണ്ണിക്കടവ് എഎല്‍പി സ്‌കൂള്‍, നാരോക്കാവ് ഹൈസ്‌കൂള്‍, മുണ്ടപ്പൊട്ടി നൂറുല്‍ ഹുദ മദ്രസ, മുനവറുല്‍ ഇസ്‌ലാം മദ്രസ, കാഞ്ഞിരത്തങ്കല്‍, കാരക്കോട് സ്‌കൂള്‍, വെള്ളക്കട്ട മദ്രസ, മാമാങ്ക സെന്റ് മേരീസ് സ്‌കൂള്‍, മാമാങ്കര യുപി സ്‌കൂള്‍, മാമാങ്കര ഗവ. സ്‌കൂളിലെ മൂന്ന് ബൂത്തുകള്‍, കമ്പളക്കല്ല് നൂറുല്‍ ഹുദ മദ്രസ, പൂവത്തിപ്പൊയില്‍ നൂറുല്‍ ഹുദ മദ്രസ, എടക്കര പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കാരപ്പുറം യു.പി സ്‌കൂളിലെ രണ്ട് ബൂത്തുകള്‍, കല്‍ക്കുളം എം.എം.എ.എല്‍.പി സ്‌കൂളിലെ രണ്ട് ബൂത്തുകള്‍, പോത്തുകല പോലിസ് സ്റ്റേഷന്‍ പരിധിയിലെ മുണ്ടേരി ഗവ. ട്രൈബല്‍ സ്‌കൂള്‍, വെളുമ്പിയംപാടം സ്‌കൂളിലെ രണ്ട് ബൂത്തുകള്‍ ചെമ്പനകൊല്ലി സെന്റ് പോള്‍സ് സ്‌കൂള്‍, ശാന്തിഗ്രാം തുടങ്ങിയ ബൂത്തുകളാണ് പ്രശ്‌നബാധി ബൂത്തുകളായി അധികൃതര്‍ നിശ്ചയിച്ചിട്ടുള്ളത്. മുന്‍പ് 34-ബൂത്തുകളാണ് പ്രശ്‌നബാധിതമായി പ്രഖ്യാപിച്ചിരുന്നത്. മാവോവാദി സാന്നിധ്യം നിലനില്‍ക്കുന്ന വനയോര മേഖലയിലെ ബൂത്തുകളാണ് ഇവയെല്ലാം.
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ എടക്കര, വഴിക്കടവ്, പോത്തുകല്‍, മൂത്തേടം, ചുങ്കത്തറ, കരുളായി, അമരമ്പലം തുടങ്ങി ഏഴ് പഞ്ചായത്തുകളും, ഏറനാട് മണ്ഡലത്തിലെ ചാലിയാര്‍ പഞ്ചായത്തും, വണ്ടൂര്‍ മണ്ഡലത്തിലെ മമ്പാട് പഞ്ചായത്തുമാണ് പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്‍ക്കൊള്ളുന്നത്.
Next Story

RELATED STORIES

Share it