malappuram local

നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ ട്രാക്ക് ബലപ്പെടുത്തല്‍ ആരംഭിച്ചു

പെരിന്തല്‍മണ്ണ:  നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ പാതയില്‍ ഗര്‍ഡറുകള്‍ മാറ്റി തുടങ്ങി. ട്രാക്ക് ബലപ്പെടുത്തലിന്റെ ഭാഗമായാണ് പാതയിലെ പാലങ്ങളിലെ ഗര്‍ഡറുകള്‍ മാറ്റാന്‍ തുടങ്ങിയത്.
അങ്ങാടിപ്പുറത്തിനും നിലമ്പൂരിനുമിടക്കാണ് ആദ്യഘട്ടപാത ബലപെടുത്തല്‍. പട്ടിക്കാട് മേലാറ്റൂരിനുമിടക്കുള്ള പാറക്കതൊടി പ്രദേശത്തെ പാലത്തിലെ ഇരുമ്പ് ഗര്‍ഡറുകളാണ് റെയില്‍വേ മാറ്റിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച റെയില്‍വേ പാലത്തിലെ ഇരുമ്പുകള്‍ നീക്കി പകരം കോണ്‍ക്രീറ്റ് സംവിധാനങ്ങളാണ് സ്ഥാപിക്കുക. ഷൊര്‍ണൂരില്‍നിന്ന് എത്തിയ പ്രത്യേക ക്രെയിനുകള്‍ ഉപയോഗിച്ചാണ് പഴയ വസ്തുക്കള്‍ മാറ്റി പുതിയത് സ്ഥാപിച്ചത്. അടുത്ത എട്ടിന് വാണിയമ്പലത്തിനടുത്തുള്ള പാലത്തിനും ഇരുമ്പ് ഗര്‍ഡറുകള്‍ മാറ്റും.
റെയില്‍വേ നവീകരണ ഭാഗമായാണ് പ്രവൃത്തികള്‍ നടത്തുന്നത്.
Next Story

RELATED STORIES

Share it