malappuram local

നിലമ്പൂര്‍ മേഖല ചലച്ചിത്രോല്‍സവം 19 മുതല്‍

നിലമ്പൂര്‍: അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാമത് നിലമ്പൂര്‍ മേഖല ചലച്ചിത്രോല്‍സവം 19 മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാര്‍ മേഖലയിലെ ചലച്ചിത്ര പ്രേമികളെ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫിലിം ഫെസ്റ്റിവല്‍. 19 മുതല്‍ 23വരെ നിലമ്പൂര്‍ ഫെറിലാന്റ് തിയറ്ററിലാണ് ചലച്ചിത്രോല്‍സവം നടക്കുന്നത്.
20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ശ്രദ്ധേയ ചിത്രങ്ങളായ ദീപ ന്‍, ദ ജലാല്‍ സ്റ്റോറി, ടാക്‌സി, സെക്കന്റ് മദര്‍, ഒറ്റാല്‍, ഒഴിവുദിവസത്തെ കളി, വലിയ ചിറകുള്ള പക്ഷികള്‍ തുടങ്ങി 40 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര നിരൂപകരെയും ആസ്വാദകരെയും ഉള്‍പ്പെടുത്തി സെമിനാറും നടത്തും.
ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഫോം അഞ്ച് മുതല്‍ കോഴിക്കോട്, മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുകളിലും നിലമ്പൂരിലെ ചലച്ചിത്രമേള ഓഫിസിലും, ഫെറിലാന്റ് തീയറ്ററിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഫോട്ടോയും ഫീസും ഉള്‍പ്പെടെ 16നകം ഫെറിലാന്റ് തിയറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ നല്‍കി പാസ് കൈപ്പറ്റണ്. 200 രൂപയാണ് പ്രവേശന ഫീസ്, വിദ്യാര്‍ഥികള്‍ 50 രൂപ നല്‍കിയാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 984730 0540. സി ആര്‍ രാജ്‌മേഹന്‍, ആര്യാടന്‍ ഷൗക്കത്ത് ടി കെ രാജീവ് കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it