malappuram local

നിലമ്പൂര്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണം ദ്രുതഗതിയില്‍

നിലമ്പൂര്‍: നിലമ്പൂര്‍ ജനതയുടെ ചിരകാല സ്വപ്‌നമായ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മിനിസിവില്‍ സ്റ്റേഷന്റെ പ്രവൃത്തി വിലയിരുത്താനായി പി വി അന്‍വര്‍ എംഎല്‍എ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു കുടകീഴില്‍ കൊണ്ടുവന്ന് ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാനാണ് മിനിസിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഇതിലൂടെ വാടക കെട്ടിടത്തിന്റെ പരിമിതികുള്ളില്‍ വീര്‍പ്പ് മുട്ടികഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മോചനവും ലക്ഷ്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ താലൂക്ക് ഓഫിസിനു സമീപം പട്ടികവര്‍ഗവകുപ്പിന്റെ  ഉടമസ്ഥതയിലുള്ള ഒരു എക്കര്‍ സ്ഥലത്താണ് പുതിയ മിനിസിവില്‍ സ്റ്റേഷന്റെ പണി പുരോഗമിക്കുന്നത്. 15.25 കോടി രൂപയാണ് പൊതു ഭരണവകുപ്പ് നിര്‍മാണത്തിനും ഇലക്ട്രിക്കല്‍ വര്‍ക്കിനുമായി അനുവദിച്ചിട്ടുള്ളത്. സിവില്‍ വര്‍ക്കിനു മാത്രമായി ഏതാണ്ട് 12 .60 കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ ബില്‍ഡിങ് വിഭാഗത്തിനാണ് കെട്ടിട നിര്‍മാണത്തിന്റെ ചുമതല. സര്‍ക്കാര്‍ ഏജന്‍സിയായ ഹാബിറ്റാറ്റാണ് പ്ലാനും ഡിസൈനും തയ്യാറാക്കിയിരിക്കിയത്. ഡിസംബറില്‍ തുടങ്ങിയ പ്രവൃത്തി 36 മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. പരമാവധി 60,00 ചതുരശ്രയടിയില്‍ മൂന്ന് നിലകളിലായാണ് ബില്‍ഡിങ് പണിയുന്നത്. ഇരുഭാഗങ്ങളിലായി പൂര്‍ത്തികരിക്കുന്ന മിനിസിവില്‍ സ്റ്റേഷനില്‍ സബ്ട്രഷറി, വില്‍പ്പന നികുതി ഓഫിസ്, സര്‍വെ സൂപ്രണ്ട് ഓഫിസ്, അസി:എഡ്യൂ. ഓഫിസ്, ഐടിഡിപി, എക്സൈസ് റേഞ്ച്, സര്‍ക്കിള്‍ ഓഫിസുകള്‍, ലീഗല്‍ മെട്രോളജി, ലേബര്‍ ഓഫിസ്, അഗ്രികള്‍ച്ചര്‍ അസി: ഡയറക്ടര്‍ ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫിസ്, കെഎസ്എഫ്ഇ, ചാലിയാര്‍ നദീതടവികസന ഓഫിസ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫിസ്, ജല അതോറിറ്റി, എംപ്ലോയ്മെന്റ് ഓഫിസ് തുടങ്ങിയവ പ്രവര്‍ത്തിക്കും.
Next Story

RELATED STORIES

Share it