malappuram local

നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍പാത നഷ്്ടപ്പെട്ടേക്കുമെന്ന് ആശങ്ക

നഹാസ്  എം  നിസ്താര്‍
മലപ്പൂറം: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാത നഷ്്ടപെട്ടേക്കൂമെന്ന ആശങ്കകിടെ ജനകീയ കൂട്ടായ്മ ഇന്ന്. നിലബൂര്‍ വ്യാപാര ഭവനില്‍ വൈകീട്ട് മൂന്നിന് നടക്കൂം. നിലവില്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെ തലശ്ശേരി മൈസൂര്‍ പാതയാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കൂന്നതായി ആക്ഷേപമൂയര്‍ന്ന സാഹചര്യത്തിലാ ്ജനകീയ കൂട്ടായ്മ ഒരൂങ്ങൂന്നത്.
നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍, രാഷ്ടീയ പാര്‍ട്ടി നേതാകള്‍, വ്യാപാരികള്‍ പങ്കെടൂക്കൂം. 2002 ല്‍ നടന്നപ്രാഥമിക സര്‍വേയില്‍  തമിഴ്‌നാട് വഴി മൈസൂരിലേക്ക് 220 കിമീ ദൂരമാണു കണ്ടെത്തിയത്. ഇതു ചെലവ് കുടുതലെന്ന് കണ്ട് ഒഴിവാക്കി.
മറ്റൊരു വഴി കണ്ടെത്തി നടപ്പിലാക്കാന്‍ ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡിഎംആര്‍സിയെ ഏല്‍പ്പിച്ചു. ഇതാണ് തമിഴ്‌നാട് ഒഴിവാക്കി നിലമ്പൂര്‍, മേപ്പാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, നഞ്ചംകോട് വഴി മൈസൂര്‍ പാതയാക്കിയത്. ഇതോടെ 220 കിമീ, 176 കിമീ യായി ചുരുങ്ങി. ലാഭകരമാണെന്ന റിപോര്‍ട്ടും ഡിഎംആര്‍സി നല്‍കിയതോടെ പദ്ധതിക്കു പുതുജീവനായി.
സംസ്ഥാന സര്‍ക്കാര്‍ വിശദമായ സര്‍വേക്ക് എട്ട് കോടി രൂപ അനുവദിച്ചു. പദ്ധതിക്കു കേന്ദ്ര റെയില്‍വേയുടെ അനുമതിയും ലഭിച്ചു. റെയില്‍വേയുടെ പിങ്ക് ബുക്കില്‍ നിലമ്പൂര്‍ -നഞ്ചംകോട്പാത ഇടം പിടിക്കുകയും ചെയ്തു.
റെയില്‍വേ നടപ്പിലാക്കാന്‍ ഉദ്യേശിക്കുന്ന പദ്ധതികള്‍ രേഖപ്പെടുത്തുന്ന പുസ്തകമാണിത്. പദ്ധതി നടപ്പില്‍ വരുത്തുന്നതിനായി 2017 മാര്‍ച്ച് 17 നു കേരളത്തിലെയും കര്‍ണാടകയിലേയും ഉന്നത ഉേദ്യാഗസ്ഥര്‍ സംയുക്ത യോഗം ബാഗ്ലുര്‍ വികാസ് സൗദയില്‍ ചേര്‍ന്നിരുന്നു. കേരള കര്‍ണാടക വനം മേഖലയിലുടെയുള്ള റെയില്‍ പാതക്ക് കേന്ദ്ര സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ  അനുമതി കുടി ലഭ്യമാക്കണം. കര്‍ണാടക കേരള സര്‍ക്കാറുകള്‍ അതിന് മുന്‍കൈ എടുക്കണമെന്നും ഉദേ്യാഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.
ചര്‍ച്ചക്കിടെ നിലമ്പൂര്‍ -നഞ്ചംകോട് പാതയെ മൈസൂരുമായി ബന്ധിപ്പിക്കാന്‍ തലശ്ശേരി -മൈസൂര്‍ പാതവേണമെന്ന ആശയവും ഉയര്‍ന്നു വന്നു. എന്നാല്‍ തലശ്ശേരി -മൈസൂര്‍ പാത പ്രയാസകരമാണെന്നും ലാഭകരമല്ലെന്നുമുള്ള റിപോര്‍ട്ടാണ് ഡിഎംആര്‍സി നല്‍കയത്. ഇതിന്റെ വിശദമായ റിപോര്‍ട്ട് തയ്യാറാക്കി കേരള പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് ഓഫിസര്‍ക്ക് നല്‍കാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ തലശ്ശേരി മൈസൂര്‍ പാതയെ ഒരു പുതിയ പദ്ധതിയാക്കി മുന്നോട്ട് പോവുകയാണുണ്ടായത്.
Next Story

RELATED STORIES

Share it