malappuram local

നിലമ്പൂര്‍ - നഞ്ചന്‍കോട് മൈസൂരു റെയില്‍പ്പാത ഉടന്‍ നടപ്പാക്കണം : മുസ്‌ലിംലീഗ്



മലപ്പുറം: നിലമ്പൂര്‍ - നഞ്ചന്‍കോട്-മൈസൂരു റയില്‍പാത സ്ഥാപിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണമെന്ന്  മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയോഗം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. റെയില്‍പാത സ്ഥാപിക്കുന്നതിനാവശ്യമായ സര്‍വേ നടത്താന്‍ കഴിഞ്ഞ യു.ഡിഎഫ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കാര്യമായ നടപടികളൊന്നും നടത്താന്‍ സംസ്ഥാന ഗവണ്‍മെന്റ് തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അനേകായിരം യാത്രികരുടെ ചിരകാല അഭിലാഷമായ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുവാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണം. ഈ വിഷയത്തില്‍ ജനങ്ങള്‍ പ്രക്ഷോഭം നടത്തിവരികയാണ്. റെയില്‍പാതയുടെ നിര്‍മാണത്തിന് വേണ്ടി ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഇരു ഗവണ്‍മെന്റുകളും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ നിന്ന് എസ്എസ്.എല്‍സി, പ്ലസ് ടു വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ സൗകര്യമൊരുക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. ഉയര്‍ന്ന മാര്‍ക്ക് നേടി തുടര്‍പഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്ക് പോലും ഭീമമായ തുക നല്‍കി പഠിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ക്ക് നിലവില്‍ ജില്ലക്കനുവദിച്ച സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയായാലും ഇരുപതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പുറത്ത് നില്‍ക്കേണ്ട അവസ്ഥയാണുണ്ടാവുക. ഹയര്‍സെക്കന്ററിയില്‍ നിന്ന് തുടര്‍ പഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്കും ഉപരി പഠനത്തിന് ആവശ്യമായ സീറ്റുകള്‍ ജില്ലയില്ല. വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉപരി പഠനം നടത്തുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഭരണത്തിന്റെ ഹുങ്കില്‍ തീരദേശങ്ങളില്‍ മുസ്‌ലിംലീഗ്  പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ അധികാരികള്‍ മുന്നോട്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it