wayanad local

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത - തടസ്സം സര്‍ക്കാര്‍ നിലപാടുകളിലെ അവ്യക്തത: ആക്ഷന്‍ കമ്മിറ്റി



കല്‍പ്പറ്റ: നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാത സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നീലഗിരി-വയനാട് എന്‍എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.  കഴിഞ്ഞ ദിവസം പാതയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഡോ:ഇ.ശ്രീധരന്‍, ചീഫ് സെക്രട്ടറി, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഗതാഗതവകുപ്പ് സെക്രട്ടറി എന്നിവരുമായി ജനപ്രതിനിധികളോടൊപ്പം ആക്ഷന്‍ കമ്മിറ്റി ചര്‍ച്ച നടത്തിയിരുന്നു.  പാത സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാടുകളിലെ അവ്യക്തതയാണ് ഉദേ്യാഗസ്ഥതലത്തില്‍ തുടര്‍നടപടികള്‍ തടസ്സപ്പെടുന്നതിന് കാരണം.  മാര്‍ച്ച് 17 ന് ബാംഗ്ലൂരില്‍ നടന്ന ചര്‍ച്ചയില്‍ കര്‍ണ്ണാടക വനംവകുപ്പ് ഉദേ്യാഗസ്ഥര്‍ പാത സംബന്ധിച്ച് ചില തടസ്സങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ഡോ:ഇ.ശ്രീധരന്റെ വിശദീകരണത്തോടെ അത് മാറിയിരുന്നു.  തുടര്‍ന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സര്‍വ്വേ നടത്താന്‍ എല്ലാ അനുമതിയും ഉറപ്പുനല്‍കിയിരുന്നതുമാണ്.  എന്നാല്‍ ഏപ്രില്‍ 17 ന് നടന്ന തുടര്‍ചര്‍ച്ചയില്‍ കേരള ഉദേ്യാഗസ്ഥര്‍ നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാതയുടെ സര്‍വ്വേ അനുമതിയുടെ കാര്യം ഉന്നയിച്ചതേയില്ല.  അനുമതിക്കാവശ്യമായ അപേക്ഷ 16 ന് എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണനും, സി കെ ശശീന്ദ്രനും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിനുശേഷം മാത്രമാണ് അയക്കാന്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥന്‍ തയ്യാറായത്. നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാത സംബന്ധിച്ച സര്‍ക്കാര്‍ നയത്തിലെ മലക്കംമറിയലുകളും ആശയക്കുഴപ്പവുമാണ് ഉദേ്യാഗസ്ഥരേയും ആശയക്കുഴപ്പത്തിലാക്കുന്നത്.  ഓഗസ്റ്റ് 28 ന് പുറപ്പെടുവിച്ച ഉത്തരവില്‍ സംയുക്ത സംരംഭ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാത പിന്നീട് രണ്ടാം ഘട്ടത്തിലേക്കു മാറ്റപ്പെടുകയും പിന്നീട് പരിഗണനാപട്ടികയില്‍നിന്ന് പുറത്താവുകയും ചെയ്തു.  അതേ സമയം, പരിഗണനാപട്ടികയില്‍ ഇല്ലാതിരുന്ന തലശ്ശേരി-മൈസൂര്‍ പാത മന്ത്രിസഭാ തീരുമാനമോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെ സംയുക്ത കമ്പനിയുടെ പരിഗണനാപട്ടികയില്‍ മുന്നിലെത്തുകയും ചെയ്തു.    കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, പി വേണുഗോപാല്‍, പി വൈ മത്തായി, റാംമോഹന്‍, രാജന്‍ തോമസ്, നാസര്‍ കാസിം, ഖല്‍ദൂന്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, ജോസ് കപ്യാര്‍മല, സംഷാദ്, ഡോ:തോമസ് മോടിശ്ശേരി സംസാരിച്ചു.
Next Story

RELATED STORIES

Share it