malappuram local

നിലമ്പൂര്‍ നഗരസഭാ സെക്രട്ടറിയെ സിപിഎം ഉപരോധിച്ചു

നിലമ്പൂര്‍: സ്വകാര്യ ടെലികോം കമ്പനിക്ക് നിരത്തുകളില്‍ ഒഎഫ്‌സി സ്ഥാപിക്കാന്‍ അനുമതി നല്‍കിയ ബോര്‍ഡ് യോഗ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച്് സിപിഎം നഗരസഭാ കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.
തറവാടക തര്‍ക്കത്തെ തുടര്‍ന്ന് 2017 ഏപ്രില്‍ 11ന് നിര്‍ത്തിവച്ചതായിരുന്നു ഇവര്‍ക്കുള്ള അനുമതി. തറവാടക ഇനത്തില്‍ നഗരസഭയ്ക്ക് ലഭിക്കേണ്ട രണ്ടരക്കോടി രൂപ യുഡിഎഫ് ഭരണസമിതി നഷ്ടപ്പെട്ടുത്തിയെന്നും, തറവാടക ലഭിക്കാതെ റിലയന്‍സിന് കേമ്പിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. നിലവില്‍ തറവാടക ഈടാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും, സ്റ്റിയറിങ് കമ്മിറ്റി ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യ ടെലികോം കമ്പനിയുമായി നടത്തിയ രഹസ്യ അജണ്ടയാണ് നഗരസഭയ്ക്ക് ലഭിക്കേണ്ട വലിയ തുക നഷ്ടമാവാന്‍ കാരണമെന്നും പ്രതിപക്ഷ നേതാവ് എന്‍ വേലുക്കുട്ടി പറഞ്ഞു.
സമരത്തിന് കൗണ്‍സിലര്‍മായ എന്‍ വേലുക്കുട്ടി, പി ഗോപാല കഷ്ണന്‍,അഫ്‌സത്ത്, ഗീതാവിജയന്‍, നൈസി സജീവ്, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ യു ടി പ്രവീണ്‍, ഹരിദാസന്‍, പടവെട്ടി ബാലകഷ്ണന്‍, സുനിത, ബിനോദ്, കുഞ്ഞിട്ടിമാന്‍, ഷാജി ചക്കാലക്കത്ത്, വി സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിലവിലെ സാഹചര്യത്തില്‍ തറവാടക വാങ്ങാന്‍ നിയമം അനുവദിക്കുന്നില്ല.
2015ല്‍ ടെലികോം കമ്പനി ഈ ആവശ്യവുമായി നഗരസഭയെ സമീപിക്കുന്ന സമയത്ത് തറവാടക ഈടാക്കാന്‍ കഴിയുമായിരുന്നു. ഇതുപ്രകാരമാണ് മീറ്ററിന് 750 രൂപ പ്രകാരം പ്രതിവര്‍ഷം തറവാടക വാങ്ങാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചത് എന്നാല്‍, 2015 സപ്തംബര്‍ 15ന് തറവാടക വാങ്ങാന്‍ നിയമം അനുവദിക്കുന്നില്ലെന്ന കോടതി ഉത്തരവ് കമ്പനി നഗരസഭയില്‍ ഹാജരാക്കി. ഇതെ തുടര്‍ന്നാണ് തറവാടക വാങ്ങാന്‍ കഴിയാത്തത്. സമരക്കാരുടെ ആവശ്യം നഗരസഭാ സ്റ്റാന്റിങ് കൗണ്‍സില്‍ യോഗത്തില്‍ അറിയിക്കുമെന്നും സെക്രട്ടറി പറഞ്ഞു. അതേസമയം, ഇന്ന് കൗണ്‍സിലര്‍മാരായ മുസ്തഫ കളത്തുംപടിക്കല്‍, പി എം ബഷീര്‍ എന്നിവര്‍ നഗരസഭയില്‍ നിരാഹാരം നടത്തും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സമരം. സ്വകാര്യ ടെലികോം ഒഎഫ്‌സി കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയവരില്‍ നിന്നു നഷ്ടം ഈടാക്കുക, 2016 മാര്‍ച്ച് മൂന്നിലെ ബോര്‍ഡ് യോഗത്തിലെ 9ാം അജണ്ട പ്രകാരം കേമ്പിള്‍ സ്ഥാപിക്കുന്നതിന് വാര്‍ഷിക തറവാടക വാങ്ങാനുള്ള തീരുമാനം നടപ്പാക്കാതെ വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക  ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Next Story

RELATED STORIES

Share it