malappuram local

നിലമ്പൂര്‍ താലൂക്കില്‍ ഇനി ഭൂനികുതി വീട്ടിലിരുന്നും അടയ്ക്കാം



നിലമ്പൂര്‍: നിലമ്പൂര്‍ താലൂക്കിന് കീഴിലുള്ള 21 വില്ലേജുകളിലെയും ഭൂനികുതി ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുന്നു. ഭൂമിയുടെ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തിയിട്ടുള്ള/ഓണ്‍ലൈന്‍ പോക്കുവരവ് നടത്തിയിട്ടുള്ള/ ഓണ്‍ൈലന്‍ തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടുള്ള ഏതൊരു ഭൂവുടമയ്ക്കും നെറ്റ് ബാങ്കിങ് സംവിധാനത്തിലൂടെ വീട്ടിലിരുന്ന് ഓണ്‍ലൈനായി ഭൂനികുതി അടയ്ക്കാനും രസീത് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനും സാധിക്കും. ഇതിനായി ഭൂമിയുടെ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുവേണ്ടിയുള്ള അപേക്ഷ വില്ലേജ് ഓഫിസില്‍ നല്‍കണം. ഭൂമിയുടെ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തിയിട്ടുള്ള/ഓണ്‍ലൈന്‍ പോക്കുവരവ് നടത്തിയിട്ടുള്ള/ ഓണ്‍ലൈന്‍ തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടുള്ളവര്‍ അപേക്ഷ നല്‍കേണ്ടതില്ല. ഡാറ്റാ എന്‍ട്രി ഫോമില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാവുന്നതാണ്. എന്നാല്‍, ഇത് നിര്‍ബന്ധമല്ല. കാരണം ഭൂമിയുടെ വിവരങ്ങളുടെ ആധാര്‍ ലിങ്കിഗ് അല്ല നടക്കുന്നത്. വില്ലേജ് ഓഫിസര്‍ ഡാറ്റാ എന്‍ട്രിയും വെരിഫിക്കേഷനും നടത്തി വിവരങ്ങള്‍ ഓണ്‍ലൈനാക്കിയതിനുശേഷം ഓണ്‍ലൈന്‍ വഴി ഭൂനികുതി അടയ്ക്കാം. ഓണ്‍ലൈന്‍ ഭൂനികുതി അടയ്ക്കാന്‍ ംംം.ൃല്‌ലിൗല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌പോര്‍ട്ടിലെ ുമ്യ ്യീൗൃ മേഃ എന്ന ലിങ്കില്‍ ക്ലിക് ചെയ്യണം. തുടര്‍ന്ന് യൂസര്‍ ഐഡി ക്രിയേറ്റ് ചെയ്ത് ഓണ്‍ലൈന്‍ ഭൂനികുതി അടയ്ക്കാനുള്ള അപേക്ഷ വൈബ്‌സൈറ്റ് മുഖേന വില്ലേജ് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ പ്രസ്തുത അപേക്ഷ അംഗീകരിച്ച ശേഷം നികുതി അടവാക്കി രസീത് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഒരു പ്രാവശ്യം ഓണ്‍ലൈനായി നികുതി അടച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ വില്ലേജ് ഓഫിസറുടെ അനുമതി ഇല്ലാതെ തന്നെ അടയ്ക്കാന്‍ സാധിക്കും. സ്വന്തമായി നെറ്റ് ബാങ്കിങ് സൗകര്യമില്ലാത്തവര്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തവര്‍ക്കും കംപ്യൂട്ടര്‍ സെന്ററുകളുടെയോ അക്ഷയ കേന്ദ്രങ്ങളുടെയോ സേവനം ഉപയോഗപ്പെടുത്താം. 30നകം നിലമ്പൂര്‍ താലൂക്ക് ഓഫിസിന് കീഴിലുള്ള വില്ലേജ് ഓഫിസുകളില്‍ ഡാറ്റാ എന്‍ട്രി ഫോം സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടര്‍ സ്ഥാപിക്കുമെന്ന് തഹസില്‍ദാര്‍(ഭൂരേഖ) അറിയിച്ചു. ഇതോടെ ഭൂനികുതി അടയ്ക്കാന്‍ ഇനി വരിനില്‍ക്കേണ്ടി വരില്ല.
Next Story

RELATED STORIES

Share it