Flash News

നിലമ്പൂര്‍ ഏറ്റുമുട്ടല്‍ : നിയമസഭാ മാര്‍ച്ച് 23ന്



കോഴിക്കോട്: നിലമ്പൂരിലെ കരുളായി വനത്തില്‍ സിപിഐ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയേയും ഏറ്റുമുട്ടലില്‍ കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 23ന് നിയമസഭാ മാര്‍ച്ച് നടത്താന്‍ വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ സമിതി സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സമിതിയുടെ എല്ലാ ജില്ലാ ഘടകങ്ങളും വിളിച്ചു ചേര്‍ക്കാനും വിപുലമായ പോസ്റ്റര്‍, നോട്ടീസ് പ്രചാരണം സംഘടിപ്പിക്കാനും എ വാസുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവിധതലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തീരുമാനമായി.  2016 നവംബര്‍ 24നാണ് നിലമ്പൂരില്‍ ഏറ്റുമുട്ടല്‍ നടന്നത്. സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്രസമിതി, പോളിറ്റ് ബ്യൂറോ അംഗമായിരുന്നു കൊല്ലപ്പെട്ട കുപ്പു ദേവരാജ്. അജിത പശ്ചിമഘട്ട  മേഖലാ സമിതി ഭാരവാഹിയുമായിരുന്നു.
Next Story

RELATED STORIES

Share it