നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സര്‍ക്കാരിനോട് ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് സര്‍ക്കാരിനു നേരെ വിമര്‍ശനം ഉന്നയിച്ച ഡിജിപി ജേക്കബ് തോമസ് താന്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്ക് മറുപടി നല്‍കി. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ചു സര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പു നല്‍കിയില്ലെന്നും അദ്ദേഹം മറുപടിയില്‍ വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചുവെന്നു പറഞ്ഞത് ശാസ്ത്രീയമായ പഠനങ്ങളുടെയും റിപോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ്. താന്‍ സ്വയം കണ്ടെത്തിയ കാര്യമല്ല ഇതെന്നും അദ്ദേഹം വിശദീകരിച്ചു. ഡിസംബര്‍ ഒമ്പതിന് തലസ്ഥാനത്ത് നടന്ന അഴിമതിവിരുദ്ധ ദിന പരിപാടിയില്‍ വച്ചാണ് ഓഖി ചുഴലിക്കാറ്റിനെയും അഴിമതിയെയും ചേര്‍ത്ത് സര്‍ക്കാരിനെതിരായി ജേക്കബ് തോമസ് പ്രസംഗിച്ചത്. തുടര്‍ന്നാണു സര്‍ക്കാര്‍ ജേക്കബ് തോമസിനു കുറ്റപത്രം നല്‍കിയത്. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന പ്രസ്താവന ഗുരുതരമായ തെറ്റാണെന്നും ചീഫ് സെക്രട്ടറി പോള്‍ ആന്റണി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it